Join Whatsapp Group. Join now!
Aster mims 04/11/2022

Farmers Crisis | കൊയ്ത്ത് തുടങ്ങിയിട്ടും നെല്ലെടുക്കാന്‍ നടപടിയില്ലെന്ന് കര്‍ഷകരുടെ പരാതി, കനത്ത വിലയിടിവില്‍ വിപണി തകര്‍ന്നതോടെ സംസ്ഥാനത്തെ ഇഞ്ചി കര്‍ഷകരും കടുത്ത പ്രതിസന്ധിയില്‍

Agricultural Crisis in Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kasargodvartha.com) ജില്ലയില്‍ കൊയ്ത്ത് തുടങ്ങിയിട്ടും നെല്ലെടുക്കാന്‍ നടപടിയില്ലെന്നും ശക്തമായ മഴകൂടി പെയ്താല്‍ നെല്ല് സൂക്ഷിക്കുന്നതും പ്രതിസന്ധിയാണെന്നും പരാതിയുമായി കര്‍ഷകര്‍. ജില്ലാ ഭരണകൂടം തയ്യാറാക്കിയ കാര്‍ഷിക കലന്‍ഡര്‍ പ്രകാരം കൃഷിയിറക്കിയവരാണ് ദുരിതത്തിലായത്.

കേന്ദ്രം കൂട്ടിയ താങ്ങുവില നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഒന്നിനും കൃത്യമായ മറുപടി നല്‍കാതെയിരിക്കുകയാണ് സപ്ലൈകോയെന്നും മന്ത്രിമാരും എംഎല്‍എമാരും ഇക്കാര്യത്തില്‍ ശക്തമായി ഉടന്‍ ഇടപെടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതിന് പുറമെ കേന്ദ്രം നെല്ലിന്റെ താങ്ങുവില ഒരു രൂപ കൂട്ടിയിരുന്നു. എന്നാല്‍ സംസ്ഥാനം 28 രൂപ 20 പൈസയ്ക്ക് തന്നെയാണ് സംഭരിക്കുക എന്നാണ് ഒടുവിലെ വിവരം. ഇതില്‍ കര്‍ഷകര്‍ക്ക് പരിഭവമുണ്ട്.

Palakkad, News, Kerala, Top-Headlines, Agriculture, farmer, Rain, complaint, Agricultural Crisis in Kerala.

അതേസമയം കനത്ത വിലയിടിവില്‍ വിപണി തകര്‍ന്നതോടെ സംസ്ഥാനത്തെ ഇഞ്ചി കര്‍ഷകരും കടുത്ത പ്രതിസന്ധിയിലാണ്. കിലോയ്ക്ക് 100 രൂപ വരെ വിലയുണ്ടായിരുന്ന നാടന്‍ ഇഞ്ചിക്ക് ഇപ്പോള്‍ 25 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് കിട്ടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇഞ്ചിക്ക് ഉല്‍പാദന ചെലവിന് ആനുപാതികമായ വില കിട്ടുന്നില്ല. ഇത്തവണ സ്ഥിതി രൂക്ഷമായെന്നും കര്‍ഷകര്‍ പറയുന്നു.

Keywords: Palakkad, News, Kerala, Top-Headlines, Agriculture, farmer, Rain, complaint, Agricultural Crisis in Kerala.

Post a Comment