Join Whatsapp Group. Join now!
Aster mims 04/11/2022

Found dead | വയോധികയെ വീട്ടിനകത്ത് തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Woman found dead at home#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) വയോധികയെ വീട്ടിനകത്ത് തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഹൈബി ഭണ്ഡാരി റോഡിലെ കെ മാലിനി (72) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയിലാണ് മാലിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
  
Kasaragod, Kerala, News, Top-Headlines, Woman, Death, Dead, Fire, House, Hospital, Woman found dead at home.

തീപടർന്ന് വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അവിവാഹിതയായ മാലിനി വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. വീട്ടിനകത്ത് നിന്ന് പുകപടലം ഉയരുന്നത് കണ്ട് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർടെത്തിനായി  പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൃഷ്ണ - കമല ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ: ജയാനന്ത, ജഗന്നാഥ, രമണി, പരേതരായ ചന്ദ്രാവതി, സുരേന്ദ്രൻ.
  
Kasaragod, Kerala, News, Top-Headlines, Woman, Death, Dead, Fire, House, Hospital, Woman found dead at home.

You Might Also Like: 

Keywords: Kasaragod, Kerala, News, Top-Headlines, Woman, Death, Dead, Fire, House, Hospital, Woman found dead at home.< !- START disable copy paste -->

Post a Comment