കോഴിക്കോട്: (www.kasargodvartha.com) കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്ക്. നെല്ലാംകണ്ടിയില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞാണ് അപകടം. പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്.
ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവരെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശബ്ദം കേട്ടെത്തിയ പരിസരവാസികളും ഇതുവഴി പോയ മറ്റു യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്. ദേശീയപാതയില്‍ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം രാത്രി 12.20ന് ആയിരുന്നു അപകടം ഉണ്ടായത്.
Keywords: news,Kerala,State,Kozhikode,Accident,Injured,Top-Headlines, Kozhikode: Seven Injured in Car Accident