Join Whatsapp Group. Join now!
Aster mims 04/11/2022

Dog Menace | ഭരണസിരാ കേന്ദ്രമായ കാസര്‍കോട് കലക്ട്രേറ്റിലും തെരുവ് നായ്ക്കള്‍ വാഴുന്നു; ആശങ്കയോടെ ജീവനക്കാരും പൊതുജനങ്ങളും

Stray dog menace at collectorate, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ജില്ലാ ആസ്ഥാനമായ വിദ്യാനഗര്‍ കലക്ട്രേറ്റ് വളപ്പില്‍ തെരുവ് നായ്ക്കള്‍ വാഴുന്നു. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും തെരുവ് നായക്കള്‍ ഭീഷണിയാണ്. സിവില്‍ സ്റ്റേഷന്‍ വളപ്പ്, വരാന്ത, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിസരം തുടങ്ങിയവയാണ് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രങ്ങള്‍.
            
Latest-News, Kerala, Kasaragod, Top-Headlines, Street Dog, Dog, District Collector, Collectorate, Police Station, Stray dog menace at collectorate.

സിവില്‍ സ്റ്റേഷനില്‍ വെച്ച് ഇതുവരെ ആരേയും പട്ടി കടിച്ചിട്ടില്ലെങ്കിലും തെരുവ് നായക്കള്‍ കുറുകെ ചാടിയത് മൂലം നിരവധി ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടം സംഭവിച്ചിട്ടുണ്ട്. നായശല്യം പരിഹരിക്കാനുള്ള നടപപടികള്‍ ഉടന്‍ ഉണ്ടാവണമെന്നാണ് വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.
   
Latest-News, Kerala, Kasaragod, Top-Headlines, Street Dog, Dog, District Collector, Collectorate, Police Station, Stray dog menace at collectorate.

കലക്ട്രേറ്റിനുള്ളിലും നായകള്‍ കയറി വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് നേരെ കുരച്ചോടുന്നതായും പരാതിയുണ്ട്. ജില്ലയിലാകെ തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥരുടെ മൂക്കിന്‍ തുമ്പത്ത് തന്നെ അവസ്ഥ ഇതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

You Might Also Like:

Keywords: Latest-News, Kerala, Kasaragod, Top-Headlines, Street Dog, Dog, District Collector, Collectorate, Police Station, Stray dog menace at collectorate.
< !- START disable copy paste -->

Post a Comment