Join Whatsapp Group. Join now!
Aster mims 04/11/2022

Bike accident | തെരുവുനായ കുറുകെചാടി; സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന ജേര്‍ണലിസം വിദ്യാര്‍ഥിക്കും മാതാവിനും പരിക്ക്

Bike accident; 2 injured, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുള്ളേരിയ: (www.kasargodvartha.com) തെരുവുനായ കുറുകെചാടിയതിനെ തുടര്‍ന്ന് സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും ജേര്‍ണലിസം വിദ്യാര്‍ഥിക്കും പരിക്കേറ്റു. കുണ്ടാര്‍ ഭാഗത്ത് നിന്നും കെ എല്‍ 14 എബി 3955 നമ്പര്‍ സ്‌കൂടെറില്‍ അഡൂറിലേക്ക് വരികയായിരുന്ന കുണ്ടാറിലെ ശ്രീജേഷിനും അമ്മ ജയലക്ഷ്മിക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടുകൂടിയ സഞ്ചകടവിന് സമീപം വച്ചാണ് അപകടം.
          
Latest-News, Kerala, Kasaragod, Top-Headlines, Mulleria, Accident, Injured, Dog, Street Dog, Animal, Bike accident; 2 injured.

ശ്രീജേഷിന്റെ കാല്‍മുട്ടിനും കൈക്കുമാണ് പരിക്ക്. മാതാവ് ജയലക്ഷ്മിക്ക് കൈക്ക് പരിക്കേറ്റു. യുവാവിന്റെ പരിക്ക് സാരമുള്ളതാണ്. ഇരുവരേയും അഡൂരിലെ സ്വകാര്യ ക്ലിനികില്‍ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
             
Latest-News, Kerala, Kasaragod, Top-Headlines, Mulleria, Accident, Injured, Dog, Street Dog, Animal, Bike accident; 2 injured.

തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുമ്പോഴാണ് വീണ്ടും തെരുവുനായ അക്രമം ഉണ്ടായത്.

You Might Also Like:

Keywords: Latest-News, Kerala, Kasaragod, Top-Headlines, Mulleria, Accident, Injured, Dog, Street Dog, Animal, Bike accident; 2 injured.
< !- START disable copy paste -->

Post a Comment