city-gold-ad-for-blogger

Several injured | മംഗ്ളുറു ദേശീയ പാതയിൽ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു; കാസർകോട് സ്വദേശി ഉൾപെടെ നിരവധി പേർക്ക് പരിക്ക്

മംഗ്ളുറു: (www.kasargodvartha.com) ദേശീയ പാത 66ൽ തൊക്കോട്ടിനടുത്ത് കല്ലാപ്പിൽ ഞായറാഴ്ച രാത്രി അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
  
Several injured | മംഗ്ളുറു ദേശീയ പാതയിൽ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു; കാസർകോട് സ്വദേശി ഉൾപെടെ നിരവധി പേർക്ക് പരിക്ക്

'തൊക്കോട്ടു നിന്ന് മംഗ്ളൂറിലേക്ക് പോവുകയായിരുന്ന ഇനോവ കാർ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിൽ പെട്ടന്ന് ഇടത്തോട്ട് തിരിഞ്ഞിരുന്നു. ആ സമയം സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ സഞ്ചരിച്ചിരുന്ന ഹ്യുൻഡായ് കാർ, ഇനോവയുമായി കൂട്ടിയിടിക്കാതിരിക്കാൻ സഡൻ ബ്രേക് ചവിട്ടി. ഇതിനിടയിൽ കാർ യു ടേൺ എടുത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്കൂടറിലും റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിലും കൂട്ടിയിടിക്കുകയായിരുന്നു', വൃത്തങ്ങൾ പറഞ്ഞു.
  
Several injured | മംഗ്ളുറു ദേശീയ പാതയിൽ 5 വാഹനങ്ങൾ കൂട്ടിയിടിച്ചു; കാസർകോട് സ്വദേശി ഉൾപെടെ നിരവധി പേർക്ക് പരിക്ക്

സ്‌കൂടർ യാത്രക്കാരനായ കാസർകോട് സ്വദേശി തരുണിനാണ് പരിക്കേറ്റത്. മൂന്ന് വാഹനങ്ങളിൽ ഇടിച്ച ഹ്യുൻഡായ് കാർ ഓടിച്ചിരുന്ന സെന്റ് അലോഷ്യസ് കോളജ് വിദ്യാർഥി അമൃതിനും കാറിലുണ്ടായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റു.

അപകടത്തിന് ഇടയാക്കിയ ഇനോവ കാർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇനോവയുടെ അമിത വേഗതയും വിദ്യാർഥികൾ സഞ്ചരിച്ച കാറുമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മംഗ്ളുറു സൗത് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി.


ഈ വാർത്ത കൂടി വായിക്കൂ:


Keywords:  Mangalore, Karnataka, News, Top-Headlines, Accident, Kasaragod, Natives, Vehicles, Car, Injured, Several injured in serial accident involving five vehicles. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia