ഇതിന് പിന്നാലെ യുവതിയെ കാണാതായതോടെ ബന്ധുക്കള്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കുകയായുരുന്നു. തുടര്‍ന്ന് ക്രൈം നമ്പര്‍ 738/ 22 പ്രകാരം വുമണ്‍ മിസിങിന് പൊലീസ് കേസെടുക്കുകയും കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും വിവരം കൈമാറുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ബുധനാഴ്ച രാവിലെ തിരുവനന്തപുരം മംഗ്ളുറു എക്സ്പ്രസ് ട്രെയിനില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്. യുവതിയെ തിരിച്ചറിഞ്ഞ റെയില്‍വേ പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ പിന്നീട് വനിതാ പൊലീസിന്റെ സംരക്ഷണയിലേക്ക് മാറ്റി. ആറന്മുള പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്.
You Might Also Like:
വനിതാ ഏഷ്യാ കപ് മത്സരം ഒക്ടോബര്‍ 1 മുതല്‍; ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള സൂപര്‍ പോരാട്ടം 7ന് നടക്കും
Keywords: Latest-News, Kerala, Kasaragod, Top-Headlines, Pathanamthitta, Missing, Investigation, Police, Railway, Kasargod Railway Station, Missing women found in Kasargod railway station.