Join Whatsapp Group. Join now!
Aster mims 04/11/2022

India vs Pakistan | വനിതാ ഏഷ്യാ കപ് മത്സരം ഒക്ടോബര്‍ 1 മുതല്‍; ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള സൂപര്‍ പോരാട്ടം 7ന് നടക്കും

Women Asia Cup 2022: India vs Pakistan Women on October 7 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ധാക: (www.kasargodvartha.com) വനിതാ ഏഷ്യാ കപ് (Women Asia Cup) മത്സരം ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെ ബംഗ്ലാദേശിലെ സില്‍ഹെറ്റില്‍ നടക്കും. ബംഗ്ലാദേശും തായ്‌ലന്‍ഡും തമ്മില്‍ ഒക്ടോബര്‍ ഒന്നിനാണ് ഉദ്ഘാടന മത്സരം. അതേസമയം ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള സൂപര്‍ പോരാട്ടം ഒക്ടോബര്‍ ഏഴിനാണ് നടക്കുക.

ആകെ ഏഴ് ടീമുകള്‍ ഏഷ്യാ കപില്‍ മത്സരിക്കും. ഇന്‍ഡ്യക്കും പാകിസ്താനും ഒപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്ലന്‍ഡ് എന്നിവരാണ് മറ്റ് ടീമുകള്‍. റൗന്‍ഡ് ടോബിന്‍ മാതൃകയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ആദ്യ നാല് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സെമി കളിക്കും.

News, World, Top-Headlines, Sports, cricket, Women Asia Cup, India, Pakistan, Women Asia Cup 2022: India vs Pakistan Women on October 7.

അതേസമയം 2014 ടി-20 ലോകകപിന് ശേഷം സില്‍ഹെറ്റില്‍ ഇതാദ്യമായാണ് ഒരു രാജ്യാന്തര വനിതാ നടക്കുന്നത്. 2018 ഒക്ടോബറില്‍ പാകിസ്താനെതിരെ ആയിരുന്നു സില്‍ഹെറ്റിലെ അവസാന രാജ്യാന്തര വനിതാ മത്സരം.

Keywords: News, World, Top-Headlines, Sports, cricket, Women Asia Cup, India, Pakistan, Women Asia Cup 2022: India vs Pakistan Women on October 7.

Post a Comment