ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 8.30 മണിക്ക് ഇഡിയടുക്കയിൽ വാഹനപരിശോധന നടത്തവെയാണ് കെഎൽ 14 ടി 4954 നമ്പർ കാറിൽ നിന്ന് ചാക്കിൽ സൂക്ഷിച്ച നിലയിൽ 13.950 കി ഗ്രാം നിരോധിത കഞ്ചാവും, 57,350 രൂപയും പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെയും പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ ആബിദ് പ്രതിയാണെന്നും ഒരുകേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ ഒരുമാസം മുമ്പാണ് പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു. ആബിദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
You Might Also Like:
Arrested | മയക്കുമരുന്ന് വിതരണകേസ്: മലയാളം സീരിയല്‍ നടന്‍ ഉള്‍പെടെ 6 പേര്‍ ബെംഗ്‌ളൂറില്‍ പിടിയില്‍
Keywords: Badiyadukka, Kasaragod, Kerala, News, Top-Headlines, Arrest, Case, Youth, Vehicle, Car, Escaped, Remand, Incident of drugs seized from car: youth arrested.
Keywords: Badiyadukka, Kasaragod, Kerala, News, Top-Headlines, Arrest, Case, Youth, Vehicle, Car, Escaped, Remand, Incident of drugs seized from car: youth arrested.