Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | മയക്കുമരുന്ന് വിതരണകേസ്: മലയാളം സീരിയല്‍ നടന്‍ ഉള്‍പെടെ 6 പേര്‍ ബെംഗ്‌ളൂറില്‍ പിടിയില്‍

Malayalam TV Actor, 2 Others Arrested by Karnataka Police For Drug Peddling#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്‌ളൂറു: (www.kasargodvartha.com) മയക്കുമരുന്ന് വിതരണകേസില്‍ സീരിയല്‍ നടന്‍ ഉള്‍പെടെ ആറ് മലയാളികള്‍ ബെംഗ്‌ളൂറില്‍ പിടിയില്‍. സീരിയലുകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്ന ശിയാസ്, കൂട്ടാളികളായ ശാഹിദ്, ജതിന്‍ എന്നിവരെ 12.5 ലക്ഷം രൂപയുടെ ലഹരിമരുന്ന് സഹിതമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.  

കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിച്ചു നല്‍കുന്ന സംഘത്തിന്റെ ഭാഗമായാണ് സീരിയല്‍ നടന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും രണ്ട് ലഹരി കേസുകളിലായാണ് ആറ് പേരെ പിടികൂടിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ബെംഗ്‌ളൂറു എച്എസ്ആര്‍ ലേഔട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കേരളത്തില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും രാസലഹരി ഗുളികകള്‍ ഉള്‍പെടെയുള്ളവ കൊണ്ടുവന്നാണ് ഇവര്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്തിയിരുന്നതെന്നും ഇവര്‍ വന്‍കിട നിശാപാര്‍ടികളിലും കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരമെന്നും പൊലീസ് പറഞ്ഞു.

news,National,India,Karnataka,Arrested,Drugs,Actor,Top-Headlines,Police,  Malayalam TV Actor, 2 Others Arrested by Karnataka Police For Drug Peddling


സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി സൗത് ഈസ്റ്റ് ഡിവിഷന്‍ ഡിസിപി സി കെ ബാബ പറഞ്ഞു.

ആന്ധ്രയില്‍ നിന്ന് ബെംഗ്‌ളൂറിലേക്ക് ട്രെയിനില്‍ കഞ്ചാവ് കടത്തിയതിന് ആലപ്പുഴ സ്വദേശികളായ തനാഫ്, ജോര്‍ജ്, തലശ്ശേരി സ്വദേശി മുഹമ്മദ് മുസമ്മില്‍ എന്നിവരുമാണ് മറ്റൊരു കേസില്‍ അറസ്റ്റിലായത്. 

Keywords: news,National,India,Karnataka,Arrested,Drugs,Actor,Top-Headlines,Police,  Malayalam TV Actor, 2 Others Arrested by Karnataka Police For Drug Peddling

Post a Comment