മംഗ്‌ളുറു: (www.kasargodvartha.com) തീവ്രവാദ സംഘടന ദാഇശ് ബന്ധം സംശയിച്ച് കൊപ്പല്‍ ഗംഗാവതിയിലെ പഴം വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈയിടെ അറസ്റ്റിലായ മാസ് മുനീറുമായുള്ള സൗഹൃദം അറിഞ്ഞതിനെത്തുടര്‍ന്നാണ് ശബീര്‍ മണ്ഡലഗിരിയെ (41) അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഷിവമോഗ്ഗ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത മാസ് മുനീറിന്റെ (22) പിതാവ് മുനീര്‍ അഹ്മദ് (57) കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടര്‍ന്ന് മംഗ്‌ളൂറിലെ ആശുപത്രിയില്‍ മരിച്ചിരുന്നു. മാസ്, സഈദ് യാസിന്‍ എന്നിവരെ അറസ്റ്റ് ചെയ്ത പൊലീസ്, ഒളിവില്‍ പോയ മുഖ്യകണ്ണിയും തുണിക്കടയില്‍ ജീവനക്കാരനുമായ മുഹമ്മദ് ശാരിഖിനെ തിരയുന്നതിനിടയിലാണ് ശബീറുമായുള്ള ബന്ധം അറിഞ്ഞതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
You Might Also Like:
Keywords: Latest-News, National, Karnataka, Top-Headlines, Crime, Arrested, Mangalore, Police, Investigation, Fruit merchant with suspected Daesh links arrested.
< !- START disable copy paste -->