കാസർകോട്: (www.kasargodvartha.com) ഇരുചക്ര വാഹനത്തിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ പരിധിയിലെ ആശിഖ് (24), അബ്ദുർ റഊഫ് (37), ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സാബിത് (26) എന്നിവരാണ് പിടിയിലായത്.
സംഘത്തിൽ നിന്ന് 11 ഗ്രാം എംഡിഎംഎയും, 19780 രൂപയും, തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും, ചില്ല് കുഴലും, നാല് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചെറിയ 50 പാകറ്റുകളിലാക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേത്യത്വത്തിൽ നടക്കുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ഡിവൈ എസ് പി വിവ. മനോജിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച ഉച്ചക്ക് മന്നിപ്പാടി വച്ച് കാസർകോട് ടൗൺ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കെ എൽ 14 ക്യൂ 5614 സ്‌കൂടറിൽ നിന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
എസ്ഐ വിഷ്ണുപ്രസാദ്, എസ്ഐ രാകേഷ് എന്നിവർ യുവാക്കളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ്, രഞ്ജിത്, അജേഷ്, ശരത്, ഷിബു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Keywords: Youths arrested with MDMA, Kerala,Kasaragod,news, Top-Headlines, Youth,Arrested,MDMA,Mobile Phone,Vehicle,Police.