വ്യാപാര ഭവന്‍, എമാറാള്‍സ് ടവര്‍, മാര്‍ജിന്‍ ഫ്രീ കട, ഫെഡറല്‍ ബാങ്ക്, എപ്‌കോ സൂപര്‍ മാര്‍കറ്റ്, കോഫി ഹൗസ്, മൗലവി ബുക്‌സ് തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള റോഡാണിത്. ദിനേന അനവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവിടെ സ്ഥിതി ചെയ്യുന്ന ട്രാന്‍ഫോമറിനടുത്തായി വലിയൊരു ഗര്‍ത്തവും രൂപപ്പെട്ടിരിക്കുകയാണ്.
അടുത്തിടെ ഈ കുഴിയിലേക്ക്, സാധനങ്ങളുമായി എത്തിയ ലോറി വീഴുകയും തൊട്ടടുത്തുള്ള ട്രാന്‍സ്‌ഫോമറില്‍ തട്ടാതെ രക്ഷപ്പെട്ടതിനാല്‍ വലിയൊരു ദുരന്തം ഒഴിവാകുകയും ആയിരുന്നു. വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് അടിയന്തര പ്രാധാന്യത്തോടെ ഈ റോഡിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് അധികൃതരോട് കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
You Might Also Like:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Road-Damage, Collapse, Travel, Accident, Damaged road causing travel woes.
< !- START disable copy paste -->