Join Whatsapp Group. Join now!
Aster mims 04/11/2022

Died | കണ്ണൂരില്‍ തോണി മറിഞ്ഞ് അപകടം; 2 പേര്‍ക്ക് ദാരുണാന്ത്യം

Kannur: Three died in boat accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂര്‍ പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.ഒരാളെ കാണാതായി. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അസ്‌കര്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പുല്ലുപ്പിക്കടവിലാണ് തോണി മറിഞ്ഞത്. മീന്‍ പിടുത്തത്തിനിടെയാണ് അപകടത്തില്‍പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. സഅദ് എന്നയാളാണ് മരിച്ചത്.

അപകട വിവരമറിഞ്ഞ് നുറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത്. കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. വേലിയേറ്റ സമയമായതിനാല്‍ പുഴയില്‍ നല്ല വെള്ളമുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

Kannur, news, Kerala, Top-Headlines, Death, Accident, Boat, Kannur: Two died in boat accident.

Keywords: Kannur, news, Kerala, Top-Headlines, Death, Accident, Boat, Kannur: Youths died in boat accident.

Post a Comment