Join Whatsapp Group. Join now!
Aster mims 04/11/2022

TTE attacked | 'സീസണ്‍ ടികറ്റുമായി റിസര്‍വേഷന്‍ കോചില്‍ യാത്ര'; തര്‍ക്കത്തിനിടെ ട്രെയിനില്‍ ടിടിഇയെ മര്‍ദിച്ച ശേഷം അധ്യാപകര്‍ രക്ഷപ്പെട്ടതായി പരാതി

Complaint that travellers attacked TTE in train, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) സീസണ്‍ ടികറ്റുമായി റിസര്‍വേഷന്‍ കോചില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ടിടിഇയെ മര്‍ദിച്ച ശേഷം മൂന്ന് അധ്യാപകര്‍ രക്ഷപ്പെട്ടതായി പരാതി. കണ്ണൂര്‍ ഡിപോയിലെ ടിടിഇ എം ഷൈജുവിനെ ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ ഷൈജുവിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആര്‍പിഎഫ് അറിയിച്ചു.
         
Latest-News, Kerala, Kasaragod, Top-Headlines, Train, Assault, Complaint, Investigation, Crime, Railway, Complaint that travellers attacked TTE in train.

മംഗ്‌ളൂറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസില്‍ വെച്ചാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. കാസര്‍കോട്ട് നിന്ന് കയറിയ അധ്യാപകര്‍ കാഞ്ഞങ്ങാട് - നീലേശ്വരം സ്റ്റേഷനിടയില്‍ വെച്ച് ആക്രമിച്ചെന്നാണ് പറയുന്നത്. പിന്നീട് ഇവര്‍ നീലേശ്വരം സ്റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്.
               
Latest-News, Kerala, Kasaragod, Top-Headlines, Train, Assault, Complaint, Investigation, Crime, Railway, Complaint that travellers attacked TTE in train.

സംഭവത്തിനിടയില്‍ അധ്യാപകരിലൊരാളുടെ ഐഡി കാര്‍ഡ് ടിടിഇക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ആര്‍പിഎഫ് അധികൃതര്‍ അറിയിച്ചു.

You Might Also Like:
 വഴിയോരങ്ങളില്‍ ടാറ്റൂ ചെയ്ത് കൊടുക്കുന്ന ഇതര സംസ്ഥാനക്കാര്‍ വ്യാപകം; ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്കിടെ നാടോടി സംഘം ഓടി രക്ഷപ്പെട്ടു; സൂക്ഷിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ വിളിച്ചുവരുത്തുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; കാത്തിരിക്കുന്നത് എയിഡ്സ് മുതല്‍ ഹെപറ്റൈറ്റിസ് വരെ, ഒപ്പം ശരീരത്തില്‍ വൃണങ്ങളും

Keywords: Latest-News, Kerala, Kasaragod, Top-Headlines, Train, Assault, Complaint, Investigation, Crime, Railway, Complaint that travellers attacked TTE in train.
< !- START disable copy paste -->

Post a Comment