സ്വർണാഭരണങ്ങളുമായി ഒളിച്ചോടിയ നവവധുവിനെ മംഗ്ളൂറിൽ നിന്നും കണ്ടെത്തി

ബേക്കൽ: (www.kasargodvartha.com 21.11.2021) സ്വർണാഭരണങ്ങളുമായി ഒളിച്ചോടിയ നവവധുവിനെ മംഗ്ളൂറിൽ നിന്നും കണ്ടെത്തി. വിവാഹം നടന്ന് ഒരു മാസത്തിനകം കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു യുവതി. ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പൊലീസ് വുമൺ മിസിംഗിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. വുമൺ മിസിംഗ് കേസായതിനാൽ യുവതിയെ മാത്രം പൊലീസ് കസ്റ്റഡിയിലെടുത്ത് ബേക്കൽ സ്റ്റേഷനിലെത്തിച്ചു.

   
Bekal, Kasaragod, Kerala, News, Top-Headlines, Youth, Marriage, Gold, Case, Mangalore, Karnataka, Police, Custody, Court, Women, Vidya Nagar, Eloped bride is found.

ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃവീട്ടിൽ നിന്നുമാണ് യുവതി രണ്ട് ദിവസം മുമ്പ് കാമുകനോടൊപ്പം ഒളിച്ചോടിയത്. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയും വിദ്യാനഗർ പൊലീസ് സറ്റേഷൻ പരിധിയിൽപ്പെട്ട യുവാവുമാണ് വീടുവിട്ടത്. യുവതി കാമുകനൊപ്പം കാറിൽ കയറി പോവുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പഠനകാലം മുതൽ ഇരുവരും സ്നേഹ ബന്ധത്തിലായിരുന്നു എന്നാണ് പറയുന്നത്.

ആ വിവാഹത്തിന് തനിക്ക് ഇഷ്ടമുണ്ടായിരുന്നില്ലെന്ന് യുവതി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. യുവതിയെ കോടതിയിൽ ഹാജരാക്കി. സ്വന്തം ഇഷ്ടത്തിന് വിട്ടതിനാൽ  യുവതി പിതാവിനൊപ്പം പോയി.

(Updated)

Also Read:

വിവാഹം നടന്ന് ഒരു മാസത്തിനുള്ളിൽ 125 പവൻ സ്വർണാഭരണങ്ങളുമായി നവവധു മണിയറയിൽ നിന്നും കാമുകനൊപ്പം ഒളിച്ചോടി; ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞു


Keywords: Bekal, Kasaragod, Kerala, News, Top-Headlines, Youth, Marriage, Gold, Case, Mangalore, Karnataka, Police, Custody, Court, Women, Vidya Nagar, Eloped bride is found.

< !- START disable copy paste -->

Post a Comment

Previous Post Next Post