Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹം നടന്ന് ഒരു മാസത്തിനുള്ളിൽ 125 പവൻ സ്വർണാഭരണങ്ങളുമായി നവവധു മണിയറയിൽ നിന്നും കാമുകനൊപ്പം ഒളിച്ചോടി; ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞു

Bride eloped with her lover with 125 sovereign gold ornaments#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (www.kasargodvartha.com 20.11.2021) വിവാഹം നടന്ന് ഒരു മാസത്തിനകം യുവതി മണിയറയിൽ നിന്നും 125 പവൻ സ്വർണാഭരണങ്ങളുമായി കാമുകനോടൊപ്പം ഒളിച്ചോടി. ബേക്കർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃവീട്ടിൽ നിന്നുമാണ് നവവധു ഒളിച്ചോടിയത്.

Kerala, Kasaragod, Missing, Police, Complaint, Bride, Gold, Vidya Nagar, Mangalore, Love, Groom, Family, Bride eloped with her lover with 125 sovereign gold ornaments.

 
മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയാണ് രണ്ട് ദിവസം മുമ്പ് അതിരാവിലെ കാമുകനോടൊപ്പം കാറിൽ മുങ്ങിയത്. വിവാഹസമയം വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങളുമായാണ് യുവതി സ്ഥലംവിട്ടത്. വിദ്യാനഗർ പൊലീസ് സറ്റേഷൻ പരിധിയിൽപ്പെട്ട യുവാവിനോടൊപ്പമാണ് നവവധു പോയതെന്ന് ബേക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പോലീസ് വുമൺ മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർതൃവീട്ടിൽ നിന്നും നവവധു കാമുകനൊപ്പം സ്ഥലം വിടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവാവിനൊപ്പം ഭർതൃവീടിന്റെ സമീപത്തുനിന്നും യുവതി കാറിൽ കയറി പോകുന്നതിന്റെ ദൃശ്യമാണ് ഇതിലുള്ളത്. പഠനകാലത്ത് സ്നേഹ ബന്ധത്തിലായിരുന്ന യുവാവിനോടൊപ്പമാണ് യുവതി വീടുവിട്ടതെന്നാണ് വിവരം.

ഭർത്താവിന്റെയും വീട്ടുകാരുടെയും കണ്ണുവെട്ടിച്ച് അതിരാവിലെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഒളിച്ചോട്ടം. ബേക്കൽ ഇൻസ്പെക്ടർ യുപി വി പി ന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ കമിതാക്കൾ മംഗ്ളുറു ഭാഗത്തുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.



Keywords: Kerala, Kasaragod, Missing, Police, Complaint, Bride, Gold, Vidya Nagar, Mangalore, Love, Groom, Family, Bride eloped with her lover with 125 sovereign gold ornaments.< !- START disable copy paste -->

Post a Comment