ബദിയടുക്ക: (www.kasargodvartha.com 02.10.2021) പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ ഭര്‍തൃമതിയുടെ ടവർ ലൊകേഷൻ പാലക്കാട്ടാണെന്ന് കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം പാലക്കാട്ടേക്ക് വ്യാപിപ്പിച്ചു. രിഫാന (33) യെയാണ് വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായത്.
രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഒരാഴ്ച മുമ്പാണ് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. മൂന്ന് മക്കളുടെ മാതാവാണ് രിഫാന. യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്.
സൈബര്‍ സെലിന്‍റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ടവർ ലൊകേഷൻ കണ്ടെത്തിയിരിക്കുന്നത്. ബംഗാൾ സ്വദേശിയായ ആലം എന്ന യുവാവും യുവതിക്കൊപ്പമുള്ളതായാണ് പൊലീസ് സൂചിപ്പിക്കുന്നത്.
ഏതാനും വർഷം മുമ്പ് ജോലി തേടിയെത്തിയ ആലം കുറച്ചു കാലം വെള്ളരിക്കുണ്ട് പരപ്പയിലെ യുവതിയുടെ സ്വന്തം വീട്ടിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഇരുവരും അടുപ്പത്തിലായതായാണ് പൊലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചിരിക്കുന്നത്. യുവതിയുടെ വീട്ടിലെ ജോലി മതിയാക്കിയ യുവാവ് പിന്നീട് പരപ്പയിൽ ബർബർ ജോലി ചെയ്തു വരികയായിരുന്നുവെങ്കിലും യുവതിയുമായി സൗഹൃദം തുടർന്നു വരികയായിരുന്നുവെന്നാണ് വിവരം.
Keywords: Kerala, News, Kasaragod, Badiyadukka, Woman, Missing, Case, Police, Investigation, Mobile tower, Top-Headlines, Palakkad, Police investigation continues for missing woman.
< !- START disable copy paste -->