ഭര്‍തൃമതിയെ കാണാതായതായി പരാതി; സൈബര്‍സെലിന്‍റെ സഹായത്തോടെ അന്വേഷണം തുടങ്ങി
Oct 2, 2021, 14:36 IST
ബദിയടുക്ക: (www.kasargodvartha.com 02.10.2021) ഭര്‍തൃമതിയെ കാണാതായതായി പരാതി. ബദിയടുക്ക നെക്രാജെയിലെ അബ്ബാസിന്‍റെ ഭാര്യ രിഫാന (33) യെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഒരാഴ്ച മുമ്പാണ് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.
മൂന്ന് മക്കളുടെ മാതാവാണ് രിഫാന. യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്.
സൈബര്‍സെലിന്‍റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
Keywords: Kerala, News, Kasaragod, Top-Headlines, Woman, Missing, Complaint, Police, Case, Badiyadukka, Complaint of missing wife; The investigation was launched with the help of Cybercell.
< !- START disable copy paste -->







