city-gold-ad-for-blogger
Aster MIMS 10/10/2023

വോളിബോള്‍ കോര്‍ട്ടിലെ മിന്നും താരം നജ്മുദ്ദീന്റെ ചികിത്സയ്ക്ക് കായിക വകുപ്പ് 3 ലക്ഷം രൂപ നല്‍കും

വെള്ളരിക്കുണ്ട്: (www.kasargodvartha.com 09.07.2020) മുന്‍ സംസ്ഥാന വോളി ബോള്‍ താരം നജ്മുദ്ദീന്റെ ചികിത്സയ്ക്ക് കായിക വകുപ്പ് 3 ലക്ഷം രൂപ അനുവദിച്ചു.ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴയിയുന്ന കാസര്‍കോട് വെള്ളരിക്കുണ്ട് കല്ലംചിറ സ്വദേശിയും വോളിബോള്‍ കോര്‍ട്ടിലെ മിന്നും താരവുമായ നജ്മദ്ദീന്റെ ദയനീയ സ്ഥിതി മാധ്യമങ്ങളിലൂടെ അറിഞ്ഞ കായിക മന്ത്രി ഇ. പി. ജരാജനാണ് തീരുമാനം അറിയിച്ചത്.മുന്‍ സംസ്ഥാന വോളിബോള്‍ താരമായ യുവാവ് രണ്ട് വൃക്കകളും തകരാറിലായി ചികിത്സയിലാണ്. അടിയന്തരമായി വൃക്ക മാറ്റിവെക്കണം. ചികിത്സക്കായി ലക്ഷക്കണക്കിനു രൂപ ചെലവായി. ശസ്ത്രക്രിയക്കും മറ്റുമായി വലിയ തുക ആവശ്യമാണ്.

അടിയന്തര സഹായമായി മൂന്നു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. മെച്ചപ്പെട്ട ചികില്‍സ ലഭിക്കാന്‍ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും. നജ്മുദ്ദീന് ചികിത്സാ സഹായം ലഭ്യമാക്കാന്‍ കായിക കൂട്ടായ്മകള്‍ സജീവമായി രംഗത്തുണ്ട്.അവര്‍ക്ക് അഭിനന്ദനമെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ കായികതാരങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ എന്നും ശ്രദ്ധിക്കുന്നു. കളിക്കും കളിക്കാരനും പ്രഥമസ്ഥാനം നല്‍കുന്ന നയവുമായി മുന്നോട്ട് പോകുമെന്നും ഇ. പി. ജയരാജന്‍ അറിയിച്ചു.

ഉജ്ജലമായ സ്മാഷുകള്‍ കൊണ്ട് വോളിബോള്‍ കോര്‍ട്ടില്‍ നിറഞ്ഞാടിയിരുന്ന വെള്ളരിക്കുണ്ട് കല്ലംചിറയിലെ നജ്മുദ്ദീന്റെ നിലവിലെ ദയനീയ സ്ഥിതി ആദ്യം പുറത്ത് കൊണ്ടുവന്നത് കാസര്‍കോട് വാര്‍ത്തയായിരുന്നു.ഈ വാര്‍ത്തയുടെ ചുവട് പിടിച്ച് മറ്റു മാധ്യമങ്ങളും നജ്മുദ്ദീന്റെ വാര്‍ത്ത നല്‍കുകയായിരുന്നു.

സുധീഷ് പുങ്ങംചാല്‍

Also Read:
ഉജ്വലമായ സ്മാഷ്, സ്വദേശത്തും വിദേശത്തുമായി ആരാധകര്‍ നിരവധി; വോളിബോള്‍ കോര്‍ട്ടിലെ ഇടിമുഴക്കവും മിന്നും താരവുമായ നജ്മുദ്ദീന് ഇപ്പോള്‍ വേണം നാടിന്റെ പ്രാര്‍ത്ഥന

വോളിബോള്‍ കോര്‍ട്ടിലെ മിന്നും താരം നജ്മുദ്ദീന്റെ ചികിത്സയ്ക്ക് കായിക വകുപ്പ് 3 ലക്ഷം രൂപ നല്‍കും


Keywords: Kasaragod, Kerala, news, Vellarikundu, Sports, helping hands, Sports department will help Najmuddin
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL