Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് റോഡില്‍ പരിശീലനത്തിന് അനുമതിയില്ല; കോവിഡ് പ്രതിരോധ മനദണ്ഡങ്ങള്‍ പാലിച്ച് ഓഫീസ് തുറക്കാമെന്നും തീയറി ക്ലാസുകള്‍ നടത്താമെന്നും ജില്ലാ കലക്ടര്‍

ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് റോഡില്‍ പരിശീലനത്തിന് അനുമതിയില്ലെന്ന് ജില്ലാ കലക്ടര്‍ kasaragod, news, Kerala, District Collector, Road

കാസര്‍കോട്: (www.kasargodvartha.com 18.06.2020) ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് റോഡില്‍ പരിശീലനത്തിന് അനുമതിയില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ, ഡി സജിത് ബാബു. കോവിഡ് പ്രതിരോധ മനദണ്ഡങ്ങള്‍ പാലിച്ച് ഡ്രൈവിങ്ങ് സ്‌കൂള്‍ ഓഫീസ് തുറക്കാം. തീയറി ക്ലാസുകള്‍ നടത്താമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

നേരത്തെ പ്രതിഷേധത്തിനെ തുടര്‍ന്ന് ഉപാധികളോടെ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. പരിശീലന വാഹനത്തില്‍ പരിശീലകനൊപ്പം പരിശീലനം നേടുന്നതിന് ഒരാള്‍ മാത്രമേ പാടുള്ളു. ഒരേ സമയം ഒന്നിലധികം പരിശീലനാര്‍ഥികളുമായി പരിശീലനം അനുവദിക്കില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിയറി ക്ലാസുകളും നടത്താവുന്നതാണ്. പരിശീലനത്തിനും മുമ്പും ശേഷവും സാനിറ്റൈസര്‍ ഉപയോഗിക്കണം. മാസ്‌കും നിര്‍ബന്ധമാണ്.

Kasaragod, news, Kerala, District Collector, Road, Covid 19, Driving school, Class, Training, not allowed on road training for driving schools, District Collector

Related News: പ്രതിഷേധം ഫലം കണ്ടു; ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി

Keywords: Kasaragod, news, Kerala, District Collector, Road, Covid 19, Driving school, Class, Training, not allowed on road training for driving schools, District Collector