Join Whatsapp Group. Join now!
Aster MIMS 10/10/2023

തെങ്ങില്‍ നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായ കുഞ്ഞിക്കണ്ണനു സഹപാഠികളുടെ കൈത്താങ്ങ്; പുതുതായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം റവന്യൂ മന്ത്രി നിര്‍വഹിക്കും

തെങ്ങില്‍ നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായ കുഞ്ഞിക്കണ്ണനു കൈത്താങ്ങുമായിPeriya, news, kasaragod, Kerala, House, Revenue Minister, Students
പെരിയ: (www.kasargodvartha.com 26.12.2019) തെങ്ങില്‍ നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായ കുഞ്ഞിക്കണ്ണനു കൈത്താങ്ങുമായി സഹപാഠികള്‍. പുതുതായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം 27ന് രാവിലെ 9.30ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. നിര്‍മാണ പ്രവര്‍ത്തനത്തില്‍ സഹായിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങ് 28ന് വൈകുന്നേരം നാലു മണിക്ക് പെരിയ നവോദയ വിദ്യാലയത്തില്‍ നടക്കും.

വില്ലേജ് ഓഫീസര്‍ വഴി അഞ്ചു സെന്റ് സ്ഥലവും ട്രൈബല്‍ ഓഫീസര്‍ വഴി വീടു നിര്‍മാണത്തിന് ആറു ലക്ഷം രൂപയുടെ പ്രത്യേക അനുമതിയും ലഭിച്ചിരുന്നു. ഇതുകൂടാതെ നവോദാന അനുമിനി അസോസിയേഷന്‍ മൂന്ന് ലക്ഷത്തോളം രൂപയും സമാഹരിച്ചു. മൂന്നു മാസത്തിനകമാണ് വീടു പണി പൂര്‍ത്തിയാക്കാനായത്. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, വില്ലേജ് ഓഫീസര്‍ രാജന്‍, ട്രൈബല്‍ ഓഫീസര്‍ ബാബു, കണ്‍സ്ട്രക്ടര്‍ എഞ്ചിനീയര്‍ എ സജിത് എന്നിവരെയാണ് ആദരിക്കുന്നത്.

Periya, News, Kasaragod, Kerala, House, Revenue Minister, Students, Revenue Minister will hand over keys to newly built house

നവോദയ സ്‌കൂളിലെ ഏഴാമത്തെ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന കുഞ്ഞിക്കണ്ണന്റെ നിസാഹയവസ്ഥ പൂര്‍വവിദ്യര്‍ത്ഥി കൂട്ടായ്മയെ അറിയിച്ചത് നവോദയ സ്‌കൂള്‍ പ്രിന്‍സിപാള്‍ വിജയകുമാറും മുന്‍ ചിത്രരചന അധ്യാപകനായിരുന്ന മണിയായിരുന്നു. സഹപാഠിയുടെ ദുരവസ്ഥയറിഞ്ഞ കൂട്ടുക്കാര്‍ തങ്ങളുടെ സുഹൃത്തിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുഞ്ഞിക്കണ്ണന് വീട് വെച്ച് നല്‍കാന്‍ തീരുമാനിക്കുകയും അതിനായി സ്ഥലം വാങ്ങുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ രാജന്‍ ആയംമ്പാറ കാലിച്ചാനടുക്കത്ത് അഞ്ച് സെന്റ് ഭൂമി പതിച്ചു നല്‍കയുമായിരുന്നു.

Related News: സഹപാഠിക്ക് കൈത്താങ്ങുമായി അലുമിനി അസോസിയേഷന്‍, പ്രതീക്ഷയറ്റ കുഞ്ഞിക്കണ്ണന്റെ ജീവിതത്തിന് പുതുജീവന്‍ ഏകിയത് പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Periya, News, Kasaragod, Kerala, House, Revenue Minister, Students, Revenue Minister will hand over keys to newly built house