city-gold-ad-for-blogger

സഹപാഠിക്ക് കൈത്താങ്ങുമായി അലുമിനി അസോസിയേഷന്‍, പ്രതീക്ഷയറ്റ കുഞ്ഞിക്കണ്ണന്റെ ജീവിതത്തിന് പുതുജീവന്‍ ഏകിയത് പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ

പെരിയ:(www.kasargodvartha.com 21/09/2019) പെരിയ നവോദയ വിദ്യലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ കുഞ്ഞിക്കണ്ണന്‍ കിടപ്പിലായിട്ട് 10 വര്‍ഷത്തോളമായി. കൂലി തൊഴിലാളിയായിരുന്ന കുഞ്ഞികണ്ണന്‍ തെങ്ങില്‍ കയറിയപ്പോള്‍ വീണ് അരക്ക് താഴെ തളര്‍ന്നാണ് കിയപ്പിലായത്, ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയിട്ട് കാലങ്ങളായി. എന്നാല്‍ ഇപ്പോള്‍ കുഞ്ഞിക്കണ്ണന്റ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പൊന്‍വെളിച്ചമായി വന്നിരിക്കുന്നത് സഹപാടികളായ പൂര്‍വ വിദ്യാര്‍ത്ഥികള്‍.

നവോദയ സ്‌കൂളിലെ ഏഴാമത്തെ ബച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന കുഞ്ഞിക്കണ്ണന്റെ നിസാഹയവസ്ഥ പൂര്‍വവിദ്യര്‍ത്ഥി കൂട്ടായ്മയെ അറിയിച്ചത് നവോദയ സ്‌കൂള്‍ പ്രിന്‍സിപാള്‍ വിജയകുമാറും മുന്‍ ചിത്രരചന അദ്ധ്യാപകനായിരുന്ന മണിയുമാണ്. സഹപാഠിയുടെ ദുരവസ്ഥയറിഞ്ഞ കൂട്ടുക്കാര്‍ തങ്ങളുടെ സുഹൃത്തിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുഞ്ഞിക്കണ്ണന് വീട് വെച്ച് നല്‍കാന്‍ തീരുമാനിക്കുകയും അതിനായി സ്ഥലം വാങ്ങുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ രാജന്‍ ആയംമ്പാറ കാലിച്ചാനടുക്കത്ത് അഞ്ച് സെന്റ് ഭൂമി പതിച്ചു നല്‍കി.

സഹപാഠിക്ക് കൈത്താങ്ങുമായി അലുമിനി അസോസിയേഷന്‍, പ്രതീക്ഷയറ്റ കുഞ്ഞിക്കണ്ണന്റെ ജീവിതത്തിന് പുതുജീവന്‍ ഏകിയത് പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ

പിന്നീട് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വെച്ച് നല്‍കാനുള്ള ശ്രമം നടത്തുംമ്പോള്‍ പദ്ധതി കാലവധി അവസാനിച്ചതിനാല്‍ അത് നഷ്ടപെട്ടു. ഇതേ തുടര്‍ന്ന് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ബാബുവിന്റെ ഇടപ്പെടലില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ പെടാതെ സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 500 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിക്കുന്നതിന് ആറ് ലക്ഷം രൂപ അനുവധിച്ചു. ഇതിന്റെ ആദ്യ ഘടു 90000 രൂപ പാസാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം സെപ്തംബര്‍ 23ന് തുടക്കം കുറിക്കും.

കഴിഞ്ഞ മുന്ന് വര്‍ഷമായി കുഞ്ഞിക്കണ്ണന്റെ ചികിത്സാചിലവ് പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മയും നാട്ടുക്കാരും ചേര്‍ന്നാണ് നടത്തി വരുന്നത്. ജീവിതം വഴിമുട്ടി നില്‍ക്കുന്നിടത്ത് നിന്ന് സഹപാടികളും നാട്ടുക്കാരും അദ്ധ്യാപകരും ചേര്‍ന്ന് കുഞ്ഞിക്കണ്ണന്റെ ജീവിതം കൈപിടിച്ചു കയറ്റുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Periya, Kasaragod, Kerala, Student, Teachers, Treatment,Alumni association helps Classmate

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia