City Gold
news portal
» » » » » » » » » സ്വകാര്യ ആശുപത്രിയിലുണ്ടായ ആക്രമണം: ഒരാള്‍ അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

കാസര്‍കോട്: (www.kasargodvartha.com 23.09.2019) നുളളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂഡ്‌ലുവിലെ സന്തോഷി(20)നെയാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ മെല്‍വിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മറ്റുപ്രതികളായ ബട്ടംപാറയിലെ മഹേഷ്, പ്രശാന്ത് എന്നിവര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് നുള്ളിപാടി കെയര്‍വെല്‍ ആശുപത്രിയില്‍ ഒരുസംഘം ആളുകള്‍ ആക്രമണം അഴിച്ചുവിട്ടത്. ള്ളിയത്തടുക്കയില്‍ വെച്ച് ജെപി കോളനിയിലെ പവന്‍, സച്ചിന്‍ എന്നിവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ചിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ ആശുപത്രിയില്‍ എത്തി അഴിഞ്ഞാടുകയായിരുന്നു.

 ഡോക്ടറുടെ കാബിന്‍ തകര്‍ക്കുകയും ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പോലീസെത്തിയതോടെ രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ പരിശോധിച്ചാണ് പോലീസ് അക്രമിസംഘത്തെ തിരിച്ചറിഞ്ഞത്.


Keywords: Kerala, Kasaragod, News, hospital, Attack, Police, Arrest, Attack Against Private Hospital; One Arrested

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date