Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ വനിതാ എംഎല്‍എ കുഴഞ്ഞുവീണു; വൈക്കം എംഎല്‍എ സി കെ ആശക്ക് വൈദ്യ സഹായം ലഭിക്കുന്നതു വരെ സഭ നിര്‍ത്തിവെച്ചു

നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ വനിതാ എംഎല്‍എ കുഴഞ്ഞുവീണു Kerala, news, MLA, Women, Assembly council, Top-Headlines, Doctors, Woman legislator collapses during financial debate in Assembly
തിരുവനന്തപുരം: (www.kasargodvartha.com 02.07.2019) നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ വനിതാ എംഎല്‍എ കുഴഞ്ഞുവീണു. വൈക്കം എംഎല്‍എ സി കെ ആശയാണ് നിയമസഭയില്‍ കുഴഞ്ഞുവീണത്. ഇതേത്തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചര്‍ച്ച നടക്കുന്നതിനിടെ സഭയിലേക്ക് വന്ന ആശയുടെ കാല്‍ മേശയില്‍ ഇടിച്ചരുന്നു. ഇതിനു പിന്നാലെയാണ് അവര്‍ കുഴഞ്ഞു വീണത്.

ഉടന്‍ തന്നെ ഡോക്ടറെത്തി എംഎല്‍എയെ പരിശോധിച്ച് ആവശ്യമായ വൈദ്യ സഹായം നല്‍കി. തുടര്‍ന്ന് അവരെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിനുശേഷമാണ് സഭാ നടപടികള്‍ പുനരാരംഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, MLA, Women, Assembly council, Top-Headlines, Doctors, Woman legislator collapses during financial debate in Assembly