ചെറുവത്തൂര്‍: (www.kasargodvartha.com 12.07.2019) ഊണും ഉറക്കവുമൊഴിഞ്ഞ് കിലോമീറ്ററുകള്‍ വണ്ടിയോടിച്ചാല്‍ കിട്ടുന്ന പ്രതിഫലം 7,500 രൂപയാണെന്നും ടോറസ് ലോറിയുടെ നാല് ടയറുകള്‍ മോഷണം പോയതോടെ രണ്ടു ലക്ഷം രൂപയുടെ കടക്കെണിയിലായതായും ഉത്തരാഖണ്ഡ് സ്വദേശി ജുമാഖാന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം പിലിക്കോട് മട്ടലായിയിലെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ടോറസ് ലോറിയുടെ നാല് ടയറുകളാണ് ഹൈവേ കൊള്ളക്കാര്‍ മോഷ്ടിച്ചത്.
ഇതുസംബന്ധിച്ച് ജുമാഖാന്റെ പരാതിയില്‍ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയില്‍പോലും അപകടാവസ്ഥയുള്ള ജോലി ചെയ്ത് കുടുംബം പോറ്റുന്ന തങ്ങള്‍ക്ക് ഇത്തരം നടപടികള്‍ കാരണം വലിയ കടക്കെണിയാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മാവുങ്കാല്‍, പടന്നക്കാട് ഭാഗങ്ങളിലും നേരത്തെ ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. കൂലിക്കായി കിലോമീറ്ററുകളോളം വണ്ടിയോടിച്ച് ജീവിതം തള്ളിനീക്കുന്നവര്‍ക്ക് കടുത്ത പ്രഹരമാണ് ഇത്തരം മോഷ്ടാക്കളുടെ ചെയ്തി മൂലം അനുഭവിക്കേണ്ടിവരുന്നത്. അതുകൊണ്ടു തന്നെ കുറ്റക്കാരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജുമാഖാന് എല്ലാവിധ സഹായങ്ങളും നാട്ടുകാര്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്.
ബോഡി ഫിറ്റ് ചെയ്യാനായി പഞ്ചാബില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയുടെ ടയറുകളാണ് കവര്‍ച്ച ചെയ്തത്.

Related News:
റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറുകളും ബാറ്ററികളും മോഷ്ടിക്കുന്ന വന്‍ സംഘം പ്രവര്‍ത്തിക്കുന്നു; പഞ്ചാബില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയില്‍ നിന്നും നാല് ടയറുകള്‍ മോഷ്ടിച്ചുകടത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Lorry, Robbery, Tyre, Tyre robbery makes driver a debtor
< !- START disable copy paste -->