City Gold
news portal
» » » » » » » » » » റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറുകളും ബാറ്ററികളും മോഷ്ടിക്കുന്ന വന്‍ സംഘം പ്രവര്‍ത്തിക്കുന്നു; പഞ്ചാബില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയില്‍ നിന്നും നാല് ടയറുകള്‍ മോഷ്ടിച്ചുകടത്തി

ചെറുവത്തൂര്‍: (www.kasargodvartha.com 11.07.2019) റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറുകളും ബാറ്ററികളും മോഷ്ടിക്കുന്ന വന്‍ സംഘം പ്രവര്‍ത്തിക്കുന്നു. ബുധനാഴ്ച രാത്രി പിലിക്കോട് മട്ടലായി പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ടോറസ് ലോറിയില്‍ നിന്നും നാല് ടയറുകള്‍ മോഷ്ടിച്ചുകടത്തി. ബോഡി ഫിറ്റ് ചെയ്യാനായി പഞ്ചാബില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയുടെ ടയറുകളാണ് മോഷ്ടിച്ചത്. ഇതുസംബന്ധിച്ച് ലോറി ഡ്രൈവര്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


പുത്തന്‍ ടയറുകളാണ് മോഷണം പോയിരിക്കുന്നത്. അതിവിദഗ്ദ്ധമായാണ് വാഹനങ്ങളില്‍ നിന്നും ടയറുകളും ബാറ്ററികളും മോഷ്ടിക്കുന്നത്. സമീപത്തെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. ജില്ലയിലുടനീളം ഇത്തരത്തില്‍ വാഹനങ്ങളില്‍ നിന്നും ടയറുകളും ബാറ്ററികളും മോഷ്ടിക്കുന്ന സംഘം സജീവമായിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. പടന്നക്കാട് മേല്‍പാലത്തിന് സമീപവും പടന്നക്കാട് കോളജിന് സമീപവും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ഇത്തരത്തില്‍ ടയറുകളും ബാറ്ററികളും മോഷ്ടിച്ചതായുള്ള പരാതികളും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.


മാവുങ്കാലിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. ഒറ്റപ്പെട്ട സംഭവമായതു കൊണ്ട് പലരും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. പിലിക്കോട് ടോറസ് ലോറിയില്‍ നിന്നും നാല് ടയറുകള്‍ മോഷണം പോയ വിവരം പുറത്തുവന്നതോടെയാണ് പല ഭാഗത്തു നിന്നും ഇപ്പോള്‍ പരാതിയുയര്‍ന്നിരിക്കുന്നത്. ഒരേ സംഘം തന്നെയാണ് എല്ലാ മോഷണ സംഭവത്തിനു പിന്നിലെന്നാണ് സംശയം. എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്നും വിശ്രമത്തിനായും മറ്റും റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ നിരീക്ഷിച്ച് ടയറുകളും വിലപിടിപ്പുള്ള മറ്റ് ബാറ്ററി ഉള്‍പെടെയുള്ള സാധനങ്ങളുമാണ് മോഷണം പോകുന്നത്. ഹൈവേ പോലീസ് ഇതുസംബന്ധിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, Top-Headlines, Lorry, Vehicles, Robbery, Tyres robbed from Parked Lorry
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date