Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയതിന്റെ ഞെട്ടല്‍ മാറാതെ യാത്രക്കാര്‍; സംഭവത്തെ കുറിച്ച് വിവരിച്ച് കാസര്‍കോട്ടെ ഫൈസലും കുടുംബവും

മംഗളൂരു വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയതിന്റെ ഞെട്ടലില്‍ നിന്നും യാത്രക്കാര്‍ ഇനിയും മുക്തമായിട്ടില്ല Kasaragod, Kerala, news, Top-Headlines, Family, Mangalore, ദേശീയം, National, Faisal from Kasaragod about Mangalore airline incident
കാസര്‍കോട്: (www.kasargodvartha.com 01.07.2019) മംഗളൂരു വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയതിന്റെ ഞെട്ടലില്‍ നിന്നും യാത്രക്കാര്‍ ഇനിയും മുക്തമായിട്ടില്ല. ഞായറാഴ്ച വൈകിട്ട് 5.40 മണിയോടെയാണ് ദുബൈയില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയത്. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. 183 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

സംഭവത്തെ കുറിച്ച് കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഫൈസലും ജ്യേഷ്ഠൻ മുജീബിന്റെ ഭാര്യ റംസീനയും വിവരിക്കുന്നത് ഇങ്ങനെ: 'വിമാനം പതിനഞ്ച് മിനിറ്റോളം ആകാശത്ത് വട്ടം കറങ്ങി. കുറേ പ്രാവശ്യം ഇറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ മൂന്നാം തവണ നിലത്തിറക്കുമ്പോള്‍ ഉഗ്രശബ്ദമാണുണ്ടായത്. സാധാരണ ഗതിയില്‍ ലാന്‍ഡ് ചെയ്യുന്നെന്നാണ് തോന്നിയത്. എണീറ്റുനിന്ന് പുറത്തേക്ക് നോക്കിയപ്പോഴാണ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി സഞ്ചരിക്കുന്നതായി വ്യക്തമായത്. ഇതോടെ എല്ലാവരും പരിഭ്രാന്തരായി. ലാന്‍ഡ് ചെയ്ത ശേഷവും അമിത വേഗത്തിലായിരുന്നു വിമാനം റണ്‍വേയിലൂടെ സഞ്ചരിച്ചത്. റണ്‍വേയ്ക്ക് പുറത്ത് വിമാനം നിന്നപ്പോഴാണ് എല്ലാവര്‍ക്കും ശ്വാസം നേരെ വീണത്'.



വിമാനം നിന്നതിന് 20 അടി മുന്നില്‍ കുഴിയാണ്. വിമാനം കുറച്ചുകൂടി സഞ്ചരിച്ചിരുന്നെങ്കില്‍ കുഴിയില്‍ വീണ് വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. വിമാനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

വിമാനം ഇറക്കുന്നതിനിടെ ഉഗ്രശബ്ദമാണുണ്ടായതെന്നും വലിയ ശബ്ദം കേട്ട് യാത്രക്കാരെല്ലാം പരിഭ്രാന്തരായതായും ഒരു നിമിഷം 2010 ലെ വിമാന ദുരന്തം എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തിയതായും വിമാനത്തിലെ മറ്റൊരു യാത്രക്കാരി കാസര്‍കോട് ബന്തടുക്ക സ്വദേശിനി അശ്വിനി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Family, Mangalore, ദേശീയം, National, Faisal from Kasaragod about Mangalore airline incident
  < !- START disable copy paste -->