Join Whatsapp Group. Join now!
Aster MIMS 10/10/2023

അല്‍ത്വാഫിന്റെ കൊലപാതകം: പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ ഉഡുപ്പി, പോലീസ് പിന്നാലെ, മരണകാരണം കൈത്തണ്ടയിലേറ്റ മാരക വെട്ടില്‍ നിന്നും ചോരവാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന്

കുമ്ബള ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്വാഫിന്റെ (48) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം Kasaragod, Kerala, news, Top-Headlines, Murder, Murder-case, Crime, Kumbala, Althaf's murder: Police investigation tighten
കുമ്പള: (www.kasargodvartha.com 26.06.2019) കുമ്ബള ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്വാഫിന്റെ (48) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഉഡുപ്പിയിലുള്ളതായി സിഗ്നല്‍ ലഭിച്ചെങ്കിലും പിന്നീട് മൊബൈലില്‍ നിന്നുള്ള സിഗ്നല്‍ കിട്ടിയിട്ടില്ല. കര്‍ണാടകയിലെ പ്രതികളുടെ ചില ഒളിത്താവളങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് പോലീസ് പറയുന്നത്.

അല്‍ത്വാഫിന്റെ മകള്‍ സറീനയുടെ ഭര്‍ത്താവ് ബന്തിയോട് കുക്കാറിലെ ഷബീര്‍ മൊയ്തീനും കൂട്ടുകാരായ റിയാസ്, ലത്തീഫ് തുടങ്ങി നാലു പേരും ചേര്‍ന്നാണ് അല്‍ത്വാഫിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൈത്തണ്ടയിലേറ്റ മാരക വെട്ടില്‍ നിന്നും ചോര വാര്‍ന്നൊഴുകിയതിനെ തുടര്‍ന്നാണ് അല്‍ത്വാഫ് കൊല്ലപ്പെട്ടതെന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. കഴുത്തിനും കുത്തേറ്റിട്ടുണ്ട്. എന്നാല്‍ ഇത് മരണകാരണമല്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അല്‍ത്വാഫിനെ പ്രതാപ് നഗര്‍ പുല്‍ക്കുത്തിയിലെ വീടിനു സമീപത്തു നിന്നും ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. ഷബീറിന്റെ 10 വയസുള്ള കുട്ടിയെയും ഒപ്പം തട്ടിക്കൊണ്ടു പോയിരുന്നു. കുട്ടിയെ പിന്നീട് വിട്ടയച്ചുവെങ്കിലും അല്‍ത്വാഫിനെയും കൊണ്ട് സംഘം കാറില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അല്‍ത്വാഫിനെ സംഘം വെട്ടിയത്. അതിനുമുമ്പ് ഇദ്ദേഹത്തെ മര്‍ദിച്ചവശനാക്കുകയും ചെയ്തിരുന്നു. അവശനിലയിലായ അല്‍ത്വാഫിനെ സംഘം മംഗളൂരു ദേര്‍ളകട്ടെയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. ചികിത്സ നല്‍കിയെങ്കിലും അല്‍ത്വാഫ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അല്‍ത്വാഫിന്റെ ഭാര്യ ഫാത്വിമയുടെ ആദ്യ വിവാഹത്തിലെ മകള്‍ സറീനയുടെ ഭര്‍ത്താവാണ് ഷബീര്‍. സറീന അല്‍ത്വാഫിന്റെ സംരക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഷബീര്‍ പ്രണയിച്ച് വിവാഹം ചെയ്തത്. വിവാഹ ശേഷം ഭാര്യയുടെ സ്വര്‍ണാഭരണങ്ങളെല്ലാം ഷബീര്‍ വിറ്റ് തുലച്ചിരുന്നു. മംഗളൂരുവിലെ വാടക വീട്ടില്‍ താമസിക്കുന്നതിനിടെ 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് ഭാര്യയെ ഷബീര്‍ നിരന്തരം മര്‍ദിച്ചിരുന്നു. അയല്‍വാസികള്‍ വിവരം അല്‍ത്വാഫിനെ അറിയിച്ചതോടെയാണ് അല്‍ത്വാഫെത്തി മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡനത്തിന് കുമ്പള പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്. ഈ സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഷബീറിന് സ്വര്‍ണമൊന്നും നല്‍കേണ്ടെന്ന് അല്‍ത്വാഫ് മകളോട് പറയുകയും ഇക്കാര്യം ഷബീറിനെ ഫോണില്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് സൂചന. കുമ്പള സി ഐ രാജീവന്‍ വലിയവളപ്പ്, കുമ്പള എസ് ഐ എ സന്തോഷ് കുമാര്‍, മഞ്ചേശ്വരം എസ് ഐ അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുടെ പിന്നാലെ തന്നെ പോലീസ് ഉണ്ടെന്ന് അന്വേഷണ സംഘം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Related News:
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പ്രണയ വിവാഹം; 2 കുട്ടികളുണ്ടായതിനു പിന്നാലെ സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡനം, ഇതോടെ വിവാഹമോചനം, തുടര്‍ന്ന് മറ്റൊരു വിവാഹം, അതും ഒഴിവാക്കി ആദ്യ ഭാര്യയെ വീണ്ടും കെട്ടി, പിന്നാലെ മനസുമാറി പീഡനം തുടര്‍ന്നു, ഒടുവില്‍ സംഭവവികാസങ്ങള്‍ എത്തിച്ചത് പിതാവിന്റെ അരുംകൊലയിലേക്ക്, അല്‍ത്വാഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മരുമകനെയും കൂട്ടുകാരെയും പോലീസ് തിരയുന്നു
മയക്കുമരുന്ന് കടത്ത് അടക്കം 19 കേസുകളില്‍ പ്രതിയായ മകളുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടു പോയ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

അല്‍ത്താഫിന്റെ കൊല: മരുമകനടക്കം 5 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി, പ്രതികള്‍ ഒളിവില്‍, കാറുകള്‍ കണ്ടെത്താനായില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder, Murder-case, Crime, Kumbala, Althaf's murder: Police investigation tighten
  < !- START disable copy paste -->