Join Whatsapp Group. Join now!
Aster MIMS 10/10/2023

മുല്ലപ്പള്ളി പൊട്ടിച്ച ബോംബിന്റെ പുകപടലത്തില്‍ മുഖ്യമന്ത്രി, സി പി എം, ബി ജെ പി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊട്ടിച്ച വെടി മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും ബിജെപിക്കും Kerala, News, Thiruvananthapuram, Top-Headlines, KPCC, Minister, Pinarayi-Vijayan, CPM, BJP, Mullapaly's allegation threat to Pinarayi, CPM, and BJP.
തിരുവനന്തപുരം: (www.kvartha.com 02.12.2018) കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊട്ടിച്ച വെടി മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും ബിജെപിക്കും പുതിയ കുരുക്കാകുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ വന്‍ വിവാദം സൃഷ്ടിച്ച ഇസ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍കൊലക്കേസില്‍ നിന്ന് മോദിയെയും അന്നത്തെ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ആയിരുന്ന ഇന്നത്തെ ബി ജെ പി പ്രസിഡന്റ് അമിത് ഷായെയും രക്ഷിച്ചതിനുള്ള പ്രതിഫലമായാണ് ലോക് നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത് എന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്.

യു പി എ സര്‍ക്കാരില്‍ മുല്ലപ്പള്ളി ആഭ്യന്തര സഹമന്ത്രി ആയിരുന്നുവെന്നത് ഈ ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പിണറായി അധികാരത്തില്‍ വന്ന പിന്നാലെ ടി പി സെന്‍കുമാറിനെ മാറ്റി ബെഹറയെ ഡിജിപി ആക്കിയിരുന്നു. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നാണ് മുല്ലപ്പള്ളിയുടെ വാദം. തുടക്കത്തില്‍ മോദിയും പിണറായിയും നല്ല ബന്ധത്തിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആരോപണത്തോട് മുഖ്യമന്ത്രിയോ സി പി എമ്മോ ബി ജെ പിയോ കാര്യമായി പ്രതികരിച്ചിട്ടില്ല. കെ പി സി സി അധ്യക്ഷന്റെ ആരോപണം തിങ്കളാഴ്ച നിയമസഭയില്‍ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Top-Headlines, KPCC, Minister, Pinarayi-Vijayan, CPM, BJP, Mullapaly's allegation threat to Pinarayi, CPM, and BJP.