Join Whatsapp Group. Join now!
Aster MIMS 10/10/2023

കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേര്‍സ് ഫെഡറേഷന്‍ ജില്ലാസമ്മേളനം ഒക്ടോബര്‍ 30ന്

കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേര്‍സ് ഫെഡറേഷന്‍ 17ാമത് ജില്ലാസമ്മേളനംKasaragod, Kerala, News, District-conference, Contractors, Kerala Government Contractors Federation, Kerala Government Contractors Federation District Conference on October 30
കാസര്‍കോട്: (www.kasargodvartha.com 27/10/2018) കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേര്‍സ് ഫെഡറേഷന്‍ 17ാമത് ജില്ലാസമ്മേളനം ഒക്ടോബര്‍ 30ന് (ചൊവ്വാഴ്ച) രാവിലെ 10ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റികള്‍ കടന്നുവന്നതിന്റെ ഫലമായി തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുകയാണെന്നും കരാറുകാര്‍ ഷെഡ്യൂളിന്റെ പണം നല്‍കി ഇഎംഡി അടച്ച് ടെണ്ടര്‍ ചെയ്ത് വര്‍ക്ക് കിട്ടിയാല്‍ അഞ്ച് ശതമാനം സെക്യൂരിറ്റി അടച്ച് പണി ആരംഭിച്ച് പൂര്‍ത്തീകരിച്ച് ഗ്യാരണ്ടി കാലാവധി കഴിഞ്ഞതിന് ശേഷമാണ് സെക്യൂരിറ്റി തിരിച്ച് നല്‍കുന്നത്. ഇത്തരം ഒരു വ്യവസ്ഥകളുമില്ലാതെയും പത്ത് ശതമാനം ഇളവുകള്‍ നല്‍കിയുമാണ് സൊസൈറ്റികള്‍ക്ക് പ്രവര്‍ത്തികള്‍ നല്‍കുന്നത്. ഇത് സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.


സമ്മേളനം കെ ജി സി എഫ് സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്‌കോയ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി പ്രഭാകരന്‍, ഇ വി കൃഷ്ണ പൊതുവാള്‍, ബി എം കൃഷ്ണന്‍നായര്‍, മധു പൊന്നന്‍, ബി ഷാഫി ഹാജി, ബി എ ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, District-conference, Contractors, Kerala Government Contractors Federation, Kerala Government Contractors Federation District Conference on October 30