Join Whatsapp Group. Join now!
Aster MIMS 10/10/2023

കളനാട് ആക്രി കടയ്ക്ക് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

കളനാട് ടൗണിനടുത്ത് പ്രവര്‍ത്തിക്കുന്ന ആക്രികട കത്തിനശിച്ചു. ഞായറാഴ്ച്ച 12:15 മണിയോടെയാണ് Kasaragod, Kerala, Kalanad, Fire, News, Fire in Kalanad
കളനാട്: (www.kasargodvartha.com 28.10.2018) കളനാട് ടൗണിനടുത്ത് പ്രവര്‍ത്തിക്കുന്ന ആക്രികട കത്തിനശിച്ചു. ഞായറാഴ്ച്ച 12:15 മണിയോടെയാണ് തീപിടുത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമായതെന്നാണ് സംശയിക്കുന്നത്.

കളനാട്ടെ മൊയ്തീന്‍ കുഞ്ഞി എന്നയാളുടെ ഉടമസ്ഥതതയിലുള്ള ഓടുമേഞ്ഞ കെട്ടിടത്തിലാണ് ആക്രിക്കട പ്രവര്‍ത്തിക്കുന്നത്. പഴയ സാധനങ്ങളുള്‍പ്പടെ ആക്രിക്കടയിലെ എല്ലാ സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kalanad, Fire, News, Fire in Kalanad