ആദൂര്‍: (www.kasargodvartha.com 09.06.2018) മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയയാളുടെ മൃതദേഹം മൂന്നു കിലോ മീറ്റര്‍ അകലെ കണ്ടെത്തി. ദേലംപാടി മണിയൂര്‍ ചര്‍ളക്കൈയിലെ ചനിയപ്പ നായിക്കിന്റെ (62) മൃതദേഹമാണ് കുണ്ടാര്‍ ക്ഷേത്രത്തിന് സമീപത്തെ പുഴയില്‍ കണ്ടെത്തിയത്. മൃതദേഹം ഒഴുകിപ്പോവുന്നത് കണ്ട് നാട്ടുകാര്‍ കരക്കെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ചനിയപ്പയെ പയസ്വിനി പുഴയില്‍ കാണാതായത്. ഗാളിമുഖ ടൗണിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുഴ മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോവുകയായിരുന്നു. കടയിലേക്ക് പോവുമ്പോള്‍ പുഴയില്‍ വെള്ളം കുറവായിരുന്നു. തിരിച്ചുവരുമ്പോഴാണ് വെള്ളം പൊങ്ങിയത്.
ചെനിയപ്പയ്ക്കു വേണ്ടി നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഭാര്യ: ലളിത. മക്കള്‍: രാജേഷ്, രമേശ്, രഞ്ജിനി. മരുമക്കള്‍: വാസുദേവ, ചന്ദ്രകല. സഹോദരങ്ങള്‍: കൊറഗ നായിക്ക്, കമല, സീതാറാം.
Related News:
പുഴയില്‍ ഒഴുക്കില്‍പെട്ട് കര്‍ഷകനെ കാണാതായി; തിരച്ചില്‍ ഊര്‍ജിതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adoor, House, Deadbody, Police, Top-Headlines, Drown, Drowned death; Dead body found
< !- START disable copy paste -->