Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉപരോധ രാഷട്രങ്ങള്‍ക്കുനേരെ ഖത്തര്‍ തിരിച്ചടിക്കുന്നു: സഊദി, ബഹ്‌റൈന്‍, യു എ ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ രാജ്യത്തെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണം

ഉപരോധ രാഷ്ട്രങ്ങള്‍ക്കുനേരെ കടുത്ത നടപടിയുമായി ഖത്തര്‍. ഒരു വര്‍ഷം മുമ്പ്World, Gulf, news, Qatar, Doha, Blockade, Products, Shops, Qatar against blockade countries
ദോഹ: (www.kasargodvartha.com 27.05.2018) ഉപരോധ രാഷ്ട്രങ്ങള്‍ക്കുനേരെ കടുത്ത നടപടിയുമായി ഖത്തര്‍. ഒരു വര്‍ഷം മുമ്പ് ഖത്തറിന് ഉപരോധമേര്‍പ്പെത്തിയ സഊദി, ബഹ്‌റൈന്‍, യു എ ഇ, ഈജിപ്ത് എന്നീ രാജ്യങ്ങല്‍ക്കുനേരെയാണ് ഖത്തര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്. രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളിലെ ഈ രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്.

സഊദി, ബഹ്‌റൈന്‍, യു എ ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ കടകലിലും വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തും.

World, Gulf, news, Qatar, Doha, Blockade, Products, Shops, Qatar against blockade countries

ഇക്കഴിഞ്ഞ വര്‍ഷം ജൂണ്‍ 5നാണ് ഭീകരരെ സഹായിക്കുന്നുവെന്ന് ആരോപിച്ച് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ 4 അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ സാമ്പത്തിക-നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Gulf, news, Qatar, Doha, Blockade, Products, Shops, Qatar against blockade countries