ബന്തിയോട്: (www.kasargodvartha.com 10.05.2018) ബന്തിയോട് പച്ചമ്പളയില്‍ പുലിയിറങ്ങിയതായി ഉറപ്പിച്ചു. സ്ഥലത്ത് നിന്നും കണ്ടെത്തിയ കാല്‍പാടുകള്‍ പുലിയുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാട്ടിനുള്ളില്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. നാല് റൗണ്ട് വെടിയുതിര്‍ത്ത ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാടിറങ്ങി.
കഴിഞ്ഞ നാല് ദിവസമായി പച്ചമ്പളയില്‍ നിരവധി പേരാണ് പുലിയെ കണ്ടത്. രണ്ട് പുലിക്കുട്ടികളും ഒരു പുലിയുമാണുണ്ടായിരുന്നതെന്നാണ് കണ്ടവര്‍ പറയുന്നത്. അതേസമയം പുലിയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Related News:
പുലിക്കുട്ടികളെ കണ്ടതായി സ്ത്രീ; നാട്ടുകാര്‍ പരിഭ്രാന്തിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bandiyod, Kasaragod, Kerala, News, Leopard, Forest, Leopard in Pachambala confirmed.
< !- START disable copy paste -->കഴിഞ്ഞ നാല് ദിവസമായി പച്ചമ്പളയില്‍ നിരവധി പേരാണ് പുലിയെ കണ്ടത്. രണ്ട് പുലിക്കുട്ടികളും ഒരു പുലിയുമാണുണ്ടായിരുന്നതെന്നാണ് കണ്ടവര്‍ പറയുന്നത്. അതേസമയം പുലിയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Related News:
പുലിക്കുട്ടികളെ കണ്ടതായി സ്ത്രീ; നാട്ടുകാര്‍ പരിഭ്രാന്തിയില്‍
Keywords: Bandiyod, Kasaragod, Kerala, News, Leopard, Forest, Leopard in Pachambala confirmed.