city-gold-ad-for-blogger

കാസര്‍കോട്ടുകാരന്റെ മികവില്‍ കേരളാ ബ്ലാസ്റ്റേര്‍സിനെ ചുരുട്ടിക്കെട്ടി എഫ് സി തൃശൂര്‍; ഇരട്ടഗോളുമായി സഫ്‌വാന്‍ നിറഞ്ഞാടിയപ്പോള്‍ മഞ്ഞപ്പടയുടെ രണ്ടാംനിര മുട്ടുമടക്കി

കൊച്ചി: (www.kasargodvartha.com 04.05.2018) കാസര്‍കോട്ടുകാരന്‍ ഇരട്ട ഗോളുകളുമായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ മുട്ടുമടക്കിയത് സാക്ഷാല്‍ കേരളാ ബ്ലാസ്‌റ്റേര്‍സിന്റെ റിസര്‍വ് നിര. കേരളാ പ്രീമിയര്‍ ലീഗില്‍ തൃശൂര്‍ എഫ് സിക്കുവേണ്ടി ബൂട്ടുകെട്ടുന്ന കുമ്പള അക്കാദമി താരം സഫ്‌വനാണ് മഞ്ഞപ്പടയുടെ രണ്ടാം നിരയ്‌ക്കെതിരെ രണ്ടുഗോള്‍ നേടി ജില്ലയ്ക്ക് തന്നെ അഭിമാനമായി മാറിയത്. സഫ്‌വാന്റെ ഇരട്ടഗോള്‍ മികവില്‍ തൃശൂര്‍ എഫ് സി 3-1 ന് കേരളാ ബ്ലാസ്റ്റേര്‍സ് റിസര്‍വ്‌സിനെ അട്ടിമറിച്ചു. സഫ് വാനെ കൂടാതെ കുമ്പള അക്കാദമി ഫുട്‌ബോള്‍ ടീമിന്റെ മറ്റൊരു താരമായ കബീര്‍ ആരിക്കാടിയും ലീഗില്‍ എഫ് സി തൃശൂരിന് വേണ്ടി കളിക്കുന്നുണ്ട്.

കൊച്ചി പനമ്പള്ളി നഗറിലാണ് മത്സരം നടന്നത്. 18-ാം മിനിറ്റില്‍ ലോകന്‍ മീട്ടെയ് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേര്‍സാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ മുഹമ്മദ് ഹാരിസിലൂടെ എഫ് സി തൃശൂര്‍ സമനില പിടിച്ചു. 53-ാം മിനിറ്റില്‍ സഫ്‌വാനിലൂടെ എഫ് സി തൃശൂര്‍ ലീഡെടുത്തു. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സഫ് വാന്‍ രണ്ടാം ഗോള്‍ നേടി ബ്ലാസ്‌റ്റേര്‍സിന്റെ ശവപ്പെട്ടിയിലേക്ക് അവസാനത്തെ ആണിയും അടിച്ചുകയറ്റി. രണ്ടാം പകുതിയില്‍ അഭിജിത്ത് റെഡ്ക്കാര്‍ഡ് കണ്ട് പുറത്തുപോയതാണ് ബ്ലാസ്റ്റേര്‍സിന് ക്ഷീണമായത്.

കാസര്‍കോട്ടുകാരന്റെ മികവില്‍ കേരളാ ബ്ലാസ്റ്റേര്‍സിനെ ചുരുട്ടിക്കെട്ടി എഫ് സി തൃശൂര്‍; ഇരട്ടഗോളുമായി സഫ്‌വാന്‍ നിറഞ്ഞാടിയപ്പോള്‍ മഞ്ഞപ്പടയുടെ രണ്ടാംനിര മുട്ടുമടക്കി

ഒരു മത്സരം ബാക്കി നില്‍ക്കെ എഫ് സി തൃശൂര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ലീഗില്‍ സെമി ബര്‍ത്തുറപ്പിച്ചു. സഫ് വാനെയും കബീര്‍ ആരിക്കാടിയെയും കുമ്പള അക്കാദമി മാനേജ്‌മെന്റ് അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Football, news, Footballer, Sports, Kasaragod, Kerala Blasters, kerala premier League, FC Thrissur, Goal, Win, Kasargod Native shines with Two Goals; FC Thrissur Beats Kerala Blasters Reserve Team

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia