Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കില്‍ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 17 കാരന്‍ മരിച്ചു; ഏക ആണ്‍തരിയുടെ മരണം മാതാപിതാക്കളെ കണ്ണീരിലാഴ്ത്തി

ബൈക്കില്‍ ബസിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 17 കാരന്‍ മരിച്ചു. പയ്യന്നൂര്‍ വെള്ളൂരിലെ മാടാളന്‍ റഫീഖ്- ആഇഷ ദമ്പതികളുടെ മകന്‍ റംഷാദ്Kasaragod, Kerala, news, Neeleswaram, Death, Accidental-Death, Accident, Injured, hospital, Youth dies after accident injury
നീലേശ്വരം: (www.kasargodvartha.com 05.11.2017) ബൈക്കില്‍ ബസിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 17 കാരന്‍ മരിച്ചു. പയ്യന്നൂര്‍ വെള്ളൂരിലെ മാടാളന്‍ റഫീഖ്- ആഇഷ ദമ്പതികളുടെ മകന്‍ റംഷാദ് (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കരുവാച്ചേരി തോട്ടത്തിന് സമീപം പയ്യന്നൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെഎല്‍ 13 ക്യു 8787 നമ്പര്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റംഷാദും സുഹൃത്ത് പെരിങ്ങോം കൊരങ്ങാട്ടെ ഫറാസും (16) സഞ്ചരിച്ച കെ എല്‍ 60 കെ 570 നമ്പര്‍ ബൈക്കില്‍ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ റംഷാദിനെയും ഫറാസിനെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശനിയാഴ്ച രാത്രിയാണ് റംഷാദ് മരണപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബസ് കരുവാച്ചേരി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ മതിലിലിടിച്ചു നില്‍ക്കുകയായിരുന്നു. തോട്ടത്തിന് സമീപത്തെ പള്ളിക്കര ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ നിന്നും മറ്റൊരു ബൈക്ക് അമിതവേഗതയില്‍ ദേശീയപാതയിലേക്ക് വരുന്നതുകണ്ട് വെട്ടിക്കുന്നതിനിടയിലാണ് ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചത്.

ബേക്കല്‍ ബീച്ച് പാര്‍ക്കിലേക്ക് പോവുകയായിരുന്നു റംഷാദും സുഹൃത്തും. അര്‍ഷാന, അര്‍ഫാന എന്നിവര്‍ റംഷാദിന്റെ സഹോദരങ്ങളാണ്. കുടുംബത്തിലെ ഏക ആണ്‍ തരിയുടെ മരണം മാതാപിതാക്കളെ തളര്‍ത്തിയിരിക്കുകയാണ്. മംഗളൂരുവില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം റംഷാദിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഞായറാഴ്ച ഉച്ചയോടെ വെള്ളൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Death, Accidental-Death, Accident, Injured, hospital, Youth dies after accident injury