city-gold-ad-for-blogger

മഹാരാഷ്ട്രയില്‍ അവശനിലയില്‍ കണ്ടെത്തിയ ആളുടെ പേര് ദേവനല്ല; കാസര്‍കോട് സ്വദേശിയുമല്ല; പിന്നീട് സംഭവിച്ചത് ഇങ്ങനെ

കാസര്‍കോട്: (www.kasargodvartha.com 05.11.2017) മഹാരാഷ്ട്രയിലെ വസായില്‍ അവശനിലയില്‍ കാണപ്പെട്ട ആളുടെ പേര് ദേവനല്ലെന്നും സ്വദേശം കാസര്‍കോടല്ലെന്നും തെളിഞ്ഞു. ന്യൂമാഹി സ്വദേശിയായ ബാബുവിനെയാണ് വസായിലെ കടവരാന്തയില്‍ അവശനിലയില്‍ കണ്ടെത്തിയത്. നാലു മാസമായി വസായില്‍ കടവരാന്തയില്‍ അവശനിലയില്‍ കിടക്കുകയായിരുന്ന ബാബുവിനെ അവിടത്തെ മലയാളിസംഘം ട്രെയിന്‍മുഖാന്തിരം കാസര്‍കോട്ടെത്തിച്ചു.

കാസര്‍കോട് മാര്‍ക്കറ്റിന് സമീപത്തെ പാലക്കണ്ടി കുമാരന്‍- കല്യാണി ദമ്പതികളുടെ മകന്‍ ദേവന്‍ (38) എന്നാണ് ഇയാൾ അറിയിച്ചിരുന്നത്. കടവരാന്തയില്‍ ന്നിന്നും ഇദ്ദേഹത്തെ അവിടുത്തെ മാധ്യമപ്രവര്‍ത്തകരും സമീപവാസികളും ചേര്‍ന്ന് അടുത്തുള്ള ഹോട്ടലിലാക്കുകയും തുടര്‍ന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. ഇതിനിടെ പത്രത്തില്‍ ഫോട്ടോയും വാര്‍ത്തയും കണ്ട ബാബുവിന്റെ ന്യൂമാഹിയിലെ ബന്ധുക്കള്‍ കാസര്‍കോട് ടൗണ്‍ പോലീസുമായി ബന്ധപ്പെടുകയും സത്യാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. ബംഗളൂരു, മണിപ്പാല്‍, മംഗളൂരു എന്നിവിടങ്ങളില്‍ ബേക്കറികളില്‍ ജോലിയെടുത്തിരുന്നുവെന്നും മണിപ്പാലിലുണ്ടായ വാഹനാപകടത്തില്‍ തലക്കേറ്റ പരിക്ക് കാരണം ഓര്‍മ നഷ്ടമായെന്നും അതിനാല്‍ യഥാര്‍ത്ഥ പേര് ഓര്‍മയില്ലെന്നും ബാബു കാസര്‍കോട് ടൗണ്‍ പോലീസിനോട് വെളിപ്പെടുത്തി.

ബാബുവിനെ പിന്നീട് പോലീസ് പരവനടുക്കം അഗതിമന്ദിരത്തിലേക്ക് മാറ്റി. ബാബുവിന്റെ മാഹിയിലെ ബന്ധുക്കളെത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ബാബു വെളിപ്പെടുത്തിയ സഹോദരങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോള്‍ ന്യൂമാഹിയിലെ കുടുംബവുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമായിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ അവശനിലയില്‍ കണ്ടെത്തിയ ആളുടെ പേര് ദേവനല്ല; കാസര്‍കോട് സ്വദേശിയുമല്ല; പിന്നീട് സംഭവിച്ചത് ഇങ്ങനെ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Investigation, Police, His name is not Devan, He is not a Kasargodan

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia