city-gold-ad-for-blogger

മഹാരാഷ്ട്രയില്‍ അവശനിലയില്‍ കാണപ്പെട്ട കാസര്‍കോട് സ്വദേശിയെ നാട്ടില്‍ എത്തിക്കും

കാസര്‍കോട്: (www.kasargodvartha.com 04/11/2017) മഹാരാഷ്ട്രയിലെ വസായില്‍ അവശനിലയില്‍ കാണപ്പെട്ട കാസര്‍കോട് സ്വദേശിയെ നാട്ടിലെത്തിക്കും നാലു മാസമായി വസായില്‍ കടവരാന്തയില്‍ അവശനിലയില്‍ കിടക്കുന്നത് കണ്ടാണ് മാധ്യമപ്രവര്‍ത്തകരും സമീപവാസികളും ചേര്‍ന്ന് ഒരു ഹോട്ടലിലാക്കുകയായിരുന്നു. കാസര്‍കോട് മാര്‍ക്കറ്റിന് സമീപത്തെ പാലക്കണ്ടി കുമാരന്‍കല്യാണി ദമ്പതികളുടെ മകന്‍ ദേവന്‍ (38) എന്നാണ് പറഞ്ഞത്.

അവിവാഹിതനായ ഇയാള്‍ക്ക് മലയാളം മാത്രമേ അറിയു എന്നാണ് പറഞ്ഞത് ഇയാള്‍ക്കു സുരന്‍, ജയന്‍, സുനി, ഉഷ, ഉമ എന്നീ സഹോദരങ്ങളുണ്ടെന്നും പറഞ്ഞു. തൊഴില്‍ തേടിയാണ് വാസയിലെത്തിയത്. കാസര്‍കോട് ടൗണ്‍ പൊലീസ് ഈ വിവരങ്ങളുമായി കാസര്‍കോട് മാര്‍ക്കറ്റിലും പരിസരങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഇയാളെകുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

മഹാരാഷ്ട്രയില്‍ അവശനിലയില്‍ കാണപ്പെട്ട കാസര്‍കോട് സ്വദേശിയെ നാട്ടില്‍ എത്തിക്കും


കണ്ണൂര്‍ തലശ്ശേരി ഭാഗങ്ങളില്‍ എവിടെയെങ്കിലുമായിരിക്കും വീട് എന്നാണ് സംശയിക്കുന്നത്. കാസര്‍കോട് ടൗണ്‍ പൊലീസുമായി ബന്ധപ്പെട്ടശേഷം ട്രെയിനില്‍ കാസര്‍കോട്ടേക്ക് അയച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Youth, Police, Investigation, House, Train, Mumbai, Market, Kasargod native in critical condition

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia