Join Whatsapp Group. Join now!
Aster MIMS 10/10/2023

അഭിഭാഷകനായ മകന്‍ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടിരുന്ന വൃദ്ധ മാതാവിനെ ആര്‍ ഡി ഒ ഇടപ്പെട്ട് മറ്റൊരു മകന്റെ വീട്ടിലേക്കു മാറ്റി

അഞ്ച് ആണ്‍ മക്കളുണ്ടായിരുന്നിട്ടും അഭിഭാഷകനായ മകന്റെ വീട്ടിലെ അടച്ചിട്ട മുറിയില്‍ തനിച്ച് കഴിഞ്ഞിരുന്ന വൃദ്ധ മാതാവിനെ ആര്‍ ഡി ഒ ഇടപെട്ട് മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റി. Kanhangad, Kasaragod, News, Son, Trending, Sub Collector, RDO, Mother, Mariyumma
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.10.2017) അഞ്ച് ആണ്‍ മക്കളുണ്ടായിരുന്നിട്ടും അഭിഭാഷകനായ മകന്റെ വീട്ടിലെ അടച്ചിട്ട മുറിയില്‍ തനിച്ച് കഴിഞ്ഞിരുന്ന വൃദ്ധ മാതാവിനെ ആര്‍ ഡി ഒ ഇടപെട്ട് മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റി. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ദീപ്തി തിയേറ്ററിന് പിറകിലുള്ള ഓടിട്ട വീട്ടില്‍ തനിച്ച് താമസിക്കുന്ന മറിയുമ്മയെ (85) യെയാണ് സബ് കലക്ടര്‍ ഡോ. പി കെ ജയശ്രീ ഇടപ്പെട്ട് പടന്നക്കാട്ടുള്ള ഇവരുടെ മറ്റൊരു മകനായ റസാഖിന്റെ വീട്ടിലേക്കു മാറ്റിയത്.

അഭിഭാഷകനായ മകന്‍ വീട്ടില്‍ പൂട്ടിയിടുന്ന വൃദ്ധ മാതാവിന്റെ ദയനീയാവസ്ഥ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് സബ് കലക്ടറുടെ നേതൃത്തില്‍ വില്ലേജ് ഓഫീസര്‍മാരായ സജീവ്, സജിത്ത്, ഹൊസ്ദുര്‍ഗ് എസ് ഐ പി വിജയന്‍, ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാജീവന്‍, വനിതാ പോലീസ് എന്നിവരടങ്ങിയ സംഘം ആംബുലന്‍സുമായി മറിയുമ്മയുടെ വീട്ടിലെത്തിയത്. എന്നാല്‍ ഈ സമയം ഇവരുടെ മകനും അഭിഭാഷകനുമായ അബ്ദുര്‍ റഹ് മാന്‍ വൃദ്ധ മാതാവിനെ വീട്ടിലെ ഇരുള്‍ നിറഞ്ഞ മുറിയിലാക്കി വീടിന്റെ മുന്‍വാതില്‍ പൂട്ടി പുറത്തേക്കു പോയിരുന്നു.

സബ് കലക്ടറും സംഘവും വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയില്‍ മറിയുമ്മയുടെ പേരമകളും, ഭര്‍ത്താവും ഇവരെ കാണുന്നതിന് വേണ്ടിയെത്തിയിരുന്നു. ഇതോടെ പുറമെ നിന്നും വാതിലില്‍ പൂട്ടിയ താഴും ചങ്ങലയും പൊളിച്ചു സബ് കലക്ടറും സംഘവും അകത്തു കയറി. അല്‍പ സമയത്തിനു ശേഷം ഇവരെ ആംബുലന്‍സില്‍ കയറ്റി പടന്നക്കാട്ടുള്ള ഇവരുടെ മറ്റൊരു മകനായ റസാഖിന്റെ വീട്ടിലേക്കു മാറ്റി. മറിയുമ്മയെ വീട്ടില്‍ പൂട്ടിയിട്ടു താമസിപ്പിച്ചിരുന്ന അഭിഭാഷകനും ഇതേ വീട്ടിലായിരുന്നു താമസമെന്നു പറയുന്നു.

മറിയുമ്മയെ സംരക്ഷിക്കാത്തതിനെതിരെ ഹൊസ്ദുര്‍ഗ് ഇസത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബി കെ ഖാസിമിന്റെ പരാതിയില്‍ നേരത്തെ ആര്‍ ഡി ഒ ഇടപെട്ടിരുന്നുവെങ്കിലും മക്കള്‍ ഇക്കാര്യത്തില്‍ താല്‍പര്യമെടുത്തില്ല. ഇതേതുടര്‍ന്ന് പരാതിക്കാരനെയും മക്കളെയും ആര്‍ ഡി ഒ വിളിച്ചുവരുത്തിയാണ് സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. മറിയുമ്മയ്ക്ക് അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ടെന്ന് ആര്‍ ഡി ഒക്ക് ബോധ്യപ്പെടുകയും ചെയ്തിരുന്നു.

വൃദ്ധയായ മാതാവിനെ സംരക്ഷിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് 10 ദിവസം മുമ്പ് അഭിഭാഷകന്‍ ഉള്‍പെടെയുള്ള മക്കളെ വിളിച്ചു ഇവരുടെ സംരക്ഷണം ഏറ്റെടുത്തില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സബ് കലക്ടര്‍ പി കെ ജയശ്രീ മക്കള്‍ക്ക് താക്കീത് നല്‍കിയിരുന്നു. ഇതിനിടയില്‍ മക്കളില്‍ ഒരാള്‍ മാതാവിനെ സംരക്ഷിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തനിക്കൊപ്പം മാതാവ് നില്‍ക്കുന്നില്ലെന്നും അറിയിച്ചു. ഇക്കാര്യം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ കാഞ്ഞങ്ങാട് വില്ലേജ് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ ഡി ഒയും സംഘവും വീട്ടിലെത്തിയത്.

Related News: അഭിഭാഷകന്‍ അടക്കമുള്ള അഞ്ച് ആണ്‍മക്കള്‍ ആഡംബരവീടുകളില്‍ താമസിക്കുമ്പോള്‍ വൃദ്ധമാതാവ് തനിച്ച് പഴകിയ വീട്ടില്‍; സംരക്ഷിച്ചില്ലെങ്കില്‍ മക്കള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ആര്‍ ഡി ഒ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Mariyumma shifted to Son's house

Keywords: Kanhangad, Kasaragod, News, Son, Trending, Sub Collector, RDO, Mother, Mariyumma, Mariyumma shifted to Son's house.