city-gold-ad-for-blogger

അഭിഭാഷകന്‍ അടക്കമുള്ള അഞ്ച് ആണ്‍മക്കള്‍ ആഡംബരവീടുകളില്‍ താമസിക്കുമ്പോള്‍ വൃദ്ധമാതാവ് തനിച്ച് പഴകിയ വീട്ടില്‍; സംരക്ഷിച്ചില്ലെങ്കില്‍ മക്കള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ആര്‍ ഡി ഒ

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.09.2017) വൃദ്ധമാതാവിന് സംരക്ഷണം നല്‍കാത്ത അഭിഭാഷകന്‍ അടക്കമുള്ള മക്കള്‍ക്ക് ആര്‍ ഡി ഒയുടെ അന്ത്യശാസനം. കാഞ്ഞങ്ങാട് ദീപ്തി തിയേറ്ററിന് സമീപം പിറകുവശത്തെ ഓടിട്ട വീട്ടില്‍ തനിച്ച് താമസിക്കുന്ന മറിയുമ്മയെ തിരിഞ്ഞുനോക്കാത്ത മക്കള്‍ക്കെതിരെയാണ് ആര്‍ ഡി ഒയുടെ രൂക്ഷവിമര്‍ശനമുണ്ടായത്. ശനിയാഴ്ചക്കുള്ളില്‍ മക്കളിലൊരാള്‍ മറിയുമ്മയെ സുരക്ഷിതമായി പാര്‍പ്പിക്കണമെന്നും അല്ലാത്ത പക്ഷം നടപടിയുണ്ടാകുമെന്നും ആര്‍ ഡി ഒ പി കെ ജയശ്രീ ഉത്തരവിട്ടു.

ആവശ്യമെങ്കില്‍ പോലീസ് സഹായം തേടണമെന്നും നിര്‍ദേശമുണ്ട്. ബല്ല വില്ലേജ് ഓഫീസര്‍ക്ക് ആര്‍ ഡി ഒ ഇതുസംബന്ധിച്ച് കത്തും നല്‍കിയിട്ടുണ്ട്. മറിയുമ്മയെ സംരക്ഷിക്കാത്തതിനെതിരെ ഹൊസ്ദുര്‍ഗ് ഇസത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി കെ കാസിമിന്റെ പരാതിയില്‍ നേരത്തെ ആര്‍ ഡി ഒ ഇടപെട്ടിരുന്നുവെങ്കിലും മക്കള്‍ ഇക്കാര്യത്തില്‍ താത്പര്യമെടുത്തില്ല. പരാതിക്കാരനെയും മക്കളെയും ആര്‍ ഡി ഒ വിളിച്ചുവരുത്തിയാണ് സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. മറിയുമ്മക്ക് അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ടെന്ന് ആര്‍ ഡി ഒക്ക് ബോധ്യപ്പെടുകയും ചെയ്തു.

അഭിഭാഷകന്‍ അടക്കമുള്ള അഞ്ച് ആണ്‍മക്കള്‍ ആഡംബരവീടുകളില്‍ താമസിക്കുമ്പോള്‍ വൃദ്ധമാതാവ് തനിച്ച് പഴകിയ വീട്ടില്‍; സംരക്ഷിച്ചില്ലെങ്കില്‍ മക്കള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ആര്‍ ഡി ഒ


മക്കളില്‍ ഒരാള്‍ മാതാവിനെ സംരക്ഷിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തനിക്കൊപ്പം നില്‍ക്കുന്നില്ലെന്നും അറിയിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാഞ്ഞങ്ങാട് വില്ലേജ് ഓഫീസറെ ആര്‍ ഡി ഒ ചുമതലപ്പെടുത്തുകയും ചെയ്തു. വില്ലേജ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ മറിയുമ്മ വീട്ടില്‍ തനിച്ച് തറയില്‍ വെറും പായയില്‍ കിടക്കുകയാണെന്നും സംസാരിക്കാനുള്ള ശേഷി പോലുമില്ലെന്നും റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് ആര്‍ ഡി ഒ നേരിട്ട് വീട് സന്ദര്‍ശിച്ചു. ന്യൂസ് പേപ്പര്‍വിരിച്ച് തറയില്‍ കിടന്നുറങ്ങുന്ന മറിയുമ്മയെയാണ് അവിടെ കണ്ടത്. മക്കള്‍ ആഡംബരവീടുകളില്‍ താമസിക്കുമ്പോള്‍ എഴുന്നേറ്റ് നടക്കാന്‍പോലും ബുദ്ധിമുട്ടുന്ന മാതാവിന് ഓടിട്ട പഴകിയ വീട്ടില്‍ ഒറ്റക്ക് താമസിക്കേണ്ടിവരുന്നത് ദുരന്തപൂര്‍ണമാണെന്നും കടമ മറക്കുന്ന മക്കളുടെ ക്രൂരതയാണെന്നും ആര്‍ ഡി ഒ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, Police, Complaint, Report, Mother alone in old house; RDO against sons.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia