Join Whatsapp Group. Join now!
Aster MIMS 10/10/2023

കലക്ടറും ജില്ലാ പഞ്ചായത്തും ഇടപെട്ടു; കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ കളിക്കളത്തിലിറങ്ങിയത് സ്വന്തം നാടിന്റെ ജഴ്‌സിയണിഞ്ഞ് തന്നെ

കലക്ടറും ജില്ലാ പഞ്ചായത്തും ഇടപെട്ടു. കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കളിക്കളത്തിലിറങ്ങിയത് സ്വന്തം നാടിന്റെ ജഴ്‌സിയണിഞ്ഞ്Kasaragod, Kerala, news, Students, District Collector, District-Panchayath, Jersey allowed for Kasaragod team
കാസര്‍കോട്: (www.kasargodvartha.com 21.10.2017) കലക്ടറും ജില്ലാ പഞ്ചായത്തും ഇടപെട്ടു. കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കളിക്കളത്തിലിറങ്ങിയത് സ്വന്തം നാടിന്റെ ജഴ്‌സിയണിഞ്ഞ് തന്നെ. മഞ്ഞ ജഴ്‌സിയും കറുത്ത ട്രാക്ക് സ്യൂട്ടും അടങ്ങുന്ന കിറ്റാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറിയത്. സ്വന്തം നാടിന്റെ ജേഴ്‌സിയില്ലാതെ കളിക്കളത്തിലിറങ്ങേണ്ടി വരുന്ന കാസര്‍കോട്ടെ വിദ്യാര്‍ത്ഥികളുടെ ദുരിതം തുറന്നുകാട്ടി കാസര്‍കോട് വാര്‍ത്ത ഉള്‍പെടെയുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ജഴ്‌സി നല്‍കിയത്. ഇന്ത്യയുടെ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ് ജഴ്‌സി കൈമാറി. ആവേശപൂര്‍വം എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീജേഷ് വിജയാശംസകള്‍ നേര്‍ന്നു. 186 വിദ്യാര്‍ത്ഥികളാണ് ജില്ലയ്ക്കു വേണ്ടി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മത്സരിക്കുന്നത്. മത്സരം ഒന്നാം ദിവസം പിന്നിടുമ്പോള്‍ കാസര്‍കോടിന് ഒരു മെഡലും സ്വന്തമാക്കാനായിട്ടില്ല.

Related News:
സംസ്ഥാന സ്‌കൂള്‍ കായികമേള; കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ ഇത്തവണയും കളിക്കളത്തിലിറങ്ങുന്നത് സ്വന്തം നാടിന്റെ ജേഴ്‌സിയില്ലാതെ, അധികൃതരേ... കാണുന്നുണ്ടല്ലോ അല്ലേ,



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Students, District Collector, District-Panchayath, Jersey allowed for Kasaragod team