city-gold-ad-for-blogger

സംസ്ഥാന സ്‌കൂള്‍ കായികമേള; കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ ഇത്തവണയും കളിക്കളത്തിലിറങ്ങുന്നത് സ്വന്തം നാടിന്റെ ജേഴ്‌സിയില്ലാതെ, അധികൃതരേ... കാണുന്നുണ്ടല്ലോ അല്ലേ,

കാസര്‍കോട്: (www.kasargodvartha.com 15.10.2017) കോട്ടയം പാലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് സ്വന്തം നാടിന്റെ പേരെഴുതിയ ജേഴ്‌സിയില്ലാതെ. മറ്റെല്ലാ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സ്വന്തം ജില്ലയുടെ പേരെഴുതിയ ജഴ്‌സിയിട്ട് കളിക്കളത്തിലിറങ്ങുമ്പോള്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ ഇറങ്ങുന്നത് അവരുടെ സ്വന്തം കൈവശമുള്ള ഏതെങ്കിലും ജേഴ്‌സിയണിഞ്ഞ്.

കഴിഞ്ഞ വര്‍ഷവും ഇതേ അവസ്ഥ തന്നെയായിരുന്നു കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വന്നിരുന്നത്. ജില്ലയുടെ പേരിലുള്ള ജേഴ്‌സിയില്ലാതെ മറ്റുള്ള ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ തലതാഴ്ത്തിയാണ് വിദ്യാര്‍ത്ഥികള്‍ മത്സര ഇനങ്ങളിലേക്കിറങ്ങിയത്. 200 ഓളം വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് 20 മുതല്‍ കോട്ടയം പാലയില്‍ ആരംഭിക്കുന്ന കായികമേളയില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്നും പോകുന്നത്. ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ സംസ്ഥാനതലത്തില്‍ പങ്കെടുപ്പിക്കുന്നത്. ഇതിനുള്ള ചിലവുകള്‍ വഹിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണ്. വര്‍ഷങ്ങളായി ഈ തുക കൃത്യമായി ലഭിക്കാത്തതും വിദ്യാര്‍ത്ഥികളുടെ ദുരിതങ്ങള്‍ക്ക് കാരണമാകുന്നു. ജില്ലാ പഞ്ചായത്തുള്‍പെടെയുള്ളവരുടെ വാഗ്ദാനങ്ങളും അസ്ഥാനത്താണ്.

അധ്യാപകരായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ സ്വന്തം ചിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജേഴ്‌സി അണിയിച്ചിരുന്നത്. 2013, 2014, 2015 വര്‍ഷങ്ങളില്‍ മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങിനല്‍കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതോടെ അധ്യാപകരും പിന്‍വാങ്ങുകയായിരുന്നു. ഒരു കുട്ടിക്ക് ജേഴ്‌സിയും ലോവറും തൊപ്പിയും ചേര്‍ന്ന് 350 ഓളം രൂപയാണ് ചിലവ് വരിക. 200 വിദ്യാര്‍ത്ഥികള്‍ക്കായി 70,000 രൂപയോളം ചിലവ് വരും.

ഇതൊന്നും ലഭ്യമാകാതെ അധികൃതരുടെ അനാസ്ഥ മൂലം ഇത്തവണയും വിദ്യാര്‍ത്ഥികള്‍ സ്വന്തം നാടിന്റെ ജേഴ്‌സിയില്ലാതെ കളിക്കളത്തിലിറങ്ങുകയാണ്.
സംസ്ഥാന സ്‌കൂള്‍ കായികമേള; കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍ ഇത്തവണയും കളിക്കളത്തിലിറങ്ങുന്നത് സ്വന്തം നാടിന്റെ ജേഴ്‌സിയില്ലാതെ, അധികൃതരേ... കാണുന്നുണ്ടല്ലോ അല്ലേ,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Students, Sports, State School Games; No Jersey for Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia