മംഗളൂരു: (www.kasargodvartha.com 13.10.2017) ഗുണ്ടാ സംഘത്തില്‍ പെട്ട രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസില്‍ ഏഴു പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. അഡ്യാറിലെ സിയ, ഫയാസ് എന്നിവരെ വെട്ടിക്കൊന്ന കേസില്‍, ഡീല്‍ നൗഫല്‍ എന്ന നൗഫല്‍ (25), ആമിര്‍ സുഹൈല്‍ (24), മുഹമ്മദ് ഫാസുല്‍ (25), അദ്രാം (29), മിച്ച (24), തസ്ലിം (24), അര്‍ഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് സിയയും, ഫയാസും കൊല്ലപ്പെടുന്നത്. ഇരുവരും ഗുണ്ടാ സംഘത്തില്‍ പെട്ടവരായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
സിയയുടെ സംഘത്തില്‍ പെട്ട കണ്ണൂര്‍ പുട്ട 2012ല്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയായ കണ്ണൂരിലെ ഇജാസിനെ 2014 ഡിസംബര്‍ 31ന് സിയയുടെ സംഘം കൊലപ്പെടുത്തി. ഇതിലുണ്ടായ വൈരാഗ്യമാണ് ഇരട്ടക്കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
Related News: ബണ്ട് വാളില്‍ കാറിലെത്തിയ സംഘം രണ്ട് യുവാക്കളെ വെട്ടിക്കൊന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, Crime, Accuse, Arrest, News, Murder, Double murder at Farangipet - Police arrest seven.