city-gold-ad-for-blogger
Aster MIMS 10/10/2023

ബണ്ട് വാളില്‍ കാറിലെത്തിയ സംഘം രണ്ട് യുവാക്കളെ വെട്ടിക്കൊന്നു

ബണ്ട് വാള്‍: (www.kasargodvartha.com 25.09.2017) കര്‍ണാടകയിലെ ബണ്ട് വാളില്‍ കാറിലെത്തിയ സംഘം രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു അഡ്യാറിലെ സിയ, ഫയാസ്, എന്നിവരാണ് മരിച്ചത്. ഹമീസ്, മുഷ്താഖ്, എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി 11.20 മണിയോടെ ഫറങ്കിപ്പേട്ടിലാണ് സംഭവം. 

മാരകായുധങ്ങളുമായി ഇന്നോവ കാറിലെത്തിയ അഞ്ചംഗം സംഘമാണ് ഇവരെ ആക്രമിച്ചത്. സിയ സംഭവ സ്ഥലത്ത് വെച്ചും, ഫയാസ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ആക്രമികളില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ ഒരാള്‍ക്ക് സംഭവ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ പോലീസ് ഔട്ട് പോസ്റ്റില്‍ അഭയം നല്‍കിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മംഗളൂരു കണ്ണൂരിലെ ഗുണ്ടാ സംഘമാണ് ആക്രമത്തിന് പിന്നിലെന്നാണ് വിവരം. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സൂചനയുണ്ട്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. 2012ലെ അബ്ദുര്‍ റഹ് മാന്‍ വധക്കേസിലെ പ്രതിയായിരുന്ന മംഗളൂരു കണ്ണൂരിലെ ഇജാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സിയ. 2014ലാണ് ഇജാസ് കൊല്ലപ്പെട്ടത്. സിയ ഉള്‍പെടെ ആറു പേരാണ് ഈ കേസില്‍ അറസ്റ്റിലായത്.
ബണ്ട് വാളില്‍ കാറിലെത്തിയ സംഘം രണ്ട് യുവാക്കളെ വെട്ടിക്കൊന്നു

ബണ്ട് വാളില്‍ കാറിലെത്തിയ സംഘം രണ്ട് യുവാക്കളെ വെട്ടിക്കൊന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Karnataka, National, Youth, Stabbed, Death, Mangalore, Crime, Police, Investigation, Top-Headlines, News,  Two hacked to death at Farangipet, 2 others injured.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL