Join Whatsapp Group. Join now!
Aster MIMS 10/10/2023

ആശുപത്രിയില്‍ മാല കവര്‍ന്ന യുവതികള്‍ റിമാന്‍ഡില്‍

ആശുപത്രിയിലെത്തിയ കുഞ്ഞിന്റെയും സ്ത്രീയുടെയും മാലകവര്‍ന്ന കേസില്‍ അറസ്റ്റിലായ രണ്ട് യുവതികളെ കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കരൂര്‍ അമ്മംകോവില്‍ തെരുവിKasaragod, Kerala, Chengala, Police, arrest, case, Robbery, Remand, court, Stealing case; women remanded
ചെങ്കള: (www.kasargodvartha.com 06.07.2017) ആശുപത്രിയിലെത്തിയ കുഞ്ഞിന്റെയും സ്ത്രീയുടെയും മാലകവര്‍ന്ന കേസില്‍ അറസ്റ്റിലായ രണ്ട് യുവതികളെ കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കരൂര്‍ അമ്മംകോവില്‍ തെരുവില്‍ ജഞ്ചന (35), ദിവ്യ (39) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. വനിതാ എസ്‌ഐ കെ. ലീലയുടെ നേതൃത്വത്തിലാണ് ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തത്.

ബുധനാഴ്ച ഉച്ചയോടെയാണ് ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കുഞ്ഞിന്റെയും സ്ത്രീയുടെയും കഴുത്തില്‍ നിന്ന് ഇവര്‍ മാല കവര്‍ന്നത്. കുഞ്ഞിന്റെ മാല കാണാതെ മാതാവ് ബഹളം വെച്ചപ്പോള്‍ ഇവര്‍ മാല നിലത്തിട്ട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. എന്നാല്‍ സംശയം തോന്നിയ ഇവരെ നാട്ടുകാര്‍ പിടികൂടി. ഇതിനിടെയാണ് മറ്റൊരു സ്ത്രീയുടെ മാല കൂടി നഷ്ടപ്പെട്ടതായി അറിഞ്ഞത്. പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും സ്വര്‍ണമാല കണ്ടെടുത്തതോടെ നാട്ടുകാര്‍ വിദ്യാനഗര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

അറസ്റ്റിലായ പ്രതികള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.

Related News:
ആശുപത്രിയിലെത്തിയ കുഞ്ഞിന്റെയും സ്ത്രീയുടെയും മാലകവര്‍ന്ന രണ്ട് യുവതികള്‍ പിടിയില്‍; കരഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം, നാട്ടുകാര്‍ പോലീസിലേല്‍പിച്ചു

Kasaragod, Kerala, Chengala, Police, arrest, case, Robbery, Remand, court, Stealing case; women remanded

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Chengala, Police, arrest, case, Robbery, Remand, court, Stealing case; women remanded