city-gold-ad-for-blogger

ആശുപത്രിയിലെത്തിയ കുഞ്ഞിന്റെയും സ്ത്രീയുടെയും മാലകവര്‍ന്ന രണ്ട് യുവതികള്‍ പിടിയില്‍; കരഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം, നാട്ടുകാര്‍ പോലീസിലേല്‍പിച്ചു

ചെങ്കള: (www.kasargodvartha.com 05.07.2017) ആശുപത്രിയിലെത്തിയ കുഞ്ഞിന്റെയും സ്ത്രീയുടെയും മാലകവര്‍ന്ന രണ്ട് യുവതികള്‍ പിടിയിലായി. കരഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ പോലീസിലേല്‍പിച്ചു. 30 നും 35 നും ഇടയില്‍ പ്രായമുള്ള തമിഴ് നാടോടി യുവതികളാണ് പോലീസ് പിടിയിലായത്. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

കുത്തിവെയ്പിനും പനി ചികിത്സയ്ക്കുമായി നൂറിലധികം രോഗികളാണ് ആശുപത്രിയിലെത്തിയിരുന്നത്. ഡോക്ടറെ കാണാനുള്ള തിരക്കിനിടയിലാണ് കുഞ്ഞിന്റെയും സ്ത്രീയുടെയും കഴുത്തില്‍ നിന്ന് ഇവര്‍ മാല കവര്‍ന്നത്. കുഞ്ഞിന്റെ മാല കാണാതെ മാതാവ് ബഹളം വെച്ചപ്പോള്‍ ഇവര്‍ മാല നിലത്തിട്ട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.

എന്നാല്‍ സംശയം തോന്നിയ ഇവരെ നാട്ടുകാര്‍ പിടികൂടി. ഇതിനിടെയാണ് മറ്റൊരു സ്ത്രീയുടെ മാല കൂടി നഷ്ടപ്പെട്ടതായി അറിഞ്ഞത്. പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും സ്വര്‍ണമാല കണ്ടെടുത്തതോടെ നാട്ടുകാര്‍ വിദ്യാനഗര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ സംഘത്തില്‍പെട്ട മറ്റു ചിലരും സമാനമായ തട്ടിപ്പിനിറങ്ങിയതായി സംശയിക്കുന്നതായും തിരക്കുള്ള സ്ഥലങ്ങളിലും ബസിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു.

ആശുപത്രിയിലെത്തിയ കുഞ്ഞിന്റെയും സ്ത്രീയുടെയും മാലകവര്‍ന്ന രണ്ട് യുവതികള്‍ പിടിയില്‍; കരഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം, നാട്ടുകാര്‍ പോലീസിലേല്‍പിച്ചു


Keywords:  Kasaragod, Kerala, Chengala, news, Woman, Held, Chain snatching; 2 held

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia