Join Whatsapp Group. Join now!
Aster MIMS 10/10/2023

കടയില്‍ കയറി വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കടയില്‍ അതിക്രമിച്ചു കയറി യൂത്ത് ലീഗ് നേതാവായ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിക്കുകയും കട തകര്‍ക്കുകയും ചെയ്ത കേസില്‍ ഒരു യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. Kasaragod, Kerala, news, Top-Headlines, Youth, case, Police, Stabbing case; Youth arrested
കാസര്‍കോട്: (www.kasargodvartha.com 19.07.2017) കടയില്‍ അതിക്രമിച്ചു കയറി യൂത്ത് ലീഗ് നേതാവായ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിക്കുകയും കട തകര്‍ക്കുകയും ചെയ്ത കേസില്‍ ഒരു യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മെഗ്രാല്‍ പുത്തൂര്‍ പേരാല്‍ മൈമൂന്‍ നഗറിലെ കെ എ ശംസുദ്ദീനെ (26)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജോ. സെക്രട്ടറിയും മൊഗ്രാല്‍ പുത്തൂരിലെ ഗ്യാലക്‌സി ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയുമായ പടിഞ്ഞാറിലെ ഇബ്രാഹിമി (39)നെ അക്രമിച്ച കേസിലെ പ്രതിയാണ് ശംസുദ്ദീന്‍. ഇബ്രാഹിമിന്റെ പരാതിയില്‍ 10 പേര്‍ക്കെതിരെയാണ് നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തത്.

ജൂലൈ രണ്ട് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇബ്രാഹിമിന്റെ കടയില്‍ അതിക്രമിച്ചു കടന്ന സംഘം കടയുടെ ഗ്ലാസും സാധന സാമഗ്രികളും അടിച്ചുതകര്‍ക്കുകയായിരുന്നു. അതിക്രമം തടഞ്ഞ ഇബ്രാഹിമിനെ സംഘം കഠാര കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയാണുണ്ടായത്. നേരത്തെ ഇന്നോവ കാര്‍ കത്തിച്ച കേസിലും പ്രതിയാണ് അറസ്റ്റിലായ ശംസുദ്ദീനെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Youth, case, Police, Stabbing case; Youth arrested