ബന്തടുക്ക: (www.kasargodvartha.com 07.06.2017) ബന്തടുക്കയിലെ സുമംഗലി കവര്‍ച്ചാ കേസില്‍ പ്രതികള്‍ വലയിലായതായി സൂചന. ആദൂര്‍ സി ഐ സി.ബി തോമസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. വളപട്ടണത്തു നടന്ന സമാനമായ കവര്‍ച്ചാ കേസിലെ പ്രതികള്‍ തന്നെയാണ് സുമംഗലി ജ്വല്ലറിയും കവര്‍ച്ച ചെയ്തതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. നാട്ടുകാരനായ ഒരാളുടെ സഹായവും പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് സുമംഗലി ജ്വല്ലറി. ഇവരുടെ കുണ്ടംകുഴിയിലെ മെയിന്‍ ബ്രാഞ്ചില്‍ ഒരു വര്‍ഷം മുമ്പ് കവര്‍ച്ച നടന്നിരുന്നു. ഈ കേസിലെ പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ഒരിക്കലും പിടികൂടാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന കുണ്ടംകുഴി കവര്‍ച്ച പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള കവര്‍ച്ചയാണ് സുമംഗലി ജ്വല്ലറിയില്‍ നടന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
മുമ്പ് നടന്ന കവര്‍ച്ചാ കേസിലെ പ്രതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇവരെ കുറിച്ചും പോലീസ് അന്വേഷണം നടത്തിവന്നിരുന്നു.
Related News:
ബന്തടുക്കയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയും കൊള്ളയടിച്ചു
ബന്തടുക്ക ജ്വല്ലറി കവര്‍ച്ചാക്കേസില്‍ സി സി ടി വി ദൃശ്യപരിശോധന തുടരുന്നു; പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയില്ലെന്ന് പോലീസ്
ജ്വല്ലറി കവര്‍ച്ച; സി സി ടി വി ക്യാമറയില്‍ കുടുങ്ങിയ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് സുമംഗലി ജ്വല്ലറി. ഇവരുടെ കുണ്ടംകുഴിയിലെ മെയിന്‍ ബ്രാഞ്ചില്‍ ഒരു വര്‍ഷം മുമ്പ് കവര്‍ച്ച നടന്നിരുന്നു. ഈ കേസിലെ പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ഒരിക്കലും പിടികൂടാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന കുണ്ടംകുഴി കവര്‍ച്ച പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള കവര്‍ച്ചയാണ് സുമംഗലി ജ്വല്ലറിയില്‍ നടന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
മുമ്പ് നടന്ന കവര്‍ച്ചാ കേസിലെ പ്രതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇവരെ കുറിച്ചും പോലീസ് അന്വേഷണം നടത്തിവന്നിരുന്നു.
Related News:
ബന്തടുക്കയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയും കൊള്ളയടിച്ചു
ജ്വല്ലറി കവര്‍ച്ച; സി സി ടി വി ക്യാമറയില്‍ കുടുങ്ങിയ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
Keywords: Kasaragod, Kerala, Bandaduka, Accuse, Robbery, Sumangali Jewellery robbery; police investigation goes on