city-gold-ad-for-blogger
Aster MIMS 10/10/2023

ബന്തടുക്ക ജ്വല്ലറി കവര്‍ച്ചാക്കേസില്‍ സി സി ടി വി ദൃശ്യപരിശോധന തുടരുന്നു; പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയില്ലെന്ന് പോലീസ്

ബന്തടുക്ക: (www.kasargodvartha.com 23.04.2017) ബന്തടുക്കയിലെ സുമംഗലി ജ്വല്ലറിയുടെ ചുമര് തുരന്ന് സ്വര്‍ണവും വെള്ളിയും കവര്‍ന്ന കേസില്‍ പ്രതികളെക്കുറിച്ച് പോലീസിന് ഇതുവരെ സൂചനയൊന്നും ലഭിച്ചില്ല. സി സി ടി വി ദൃശ്യങ്ങളുടെ പരിശോധന പോലീസ് തുടരുകയാണ്. ഇതുവരെ പരിശോധിച്ച സി സി ടി വി ക്യാമറകളിലൊന്നും പ്രതികളെക്കുറിച്ച് സൂചന നല്‍കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ബന്തടുക്ക ടൗണിലുള്ള സി സി ടി വി ക്യാമറകളുടെ എണ്ണം കുറവാണ്. ഇവയിലുള്ള ദൃശ്യങ്ങള്‍ക്ക് വേണ്ടത്ര വ്യക്തതയുമില്ല. റോഡിലേക്ക് കൃത്യമായി കാഴ്ച ലഭിക്കാത്ത ക്യാമറകളാണ് ഇവിടെയുള്ളത്. എതിര്‍വശത്തുനിന്നുള്ള ബള്‍ബില്‍ നിന്നുള്ള വെളിച്ചം നേരിട്ട് പതിയുന്നതിനാല്‍ ചില ക്യാമറകളില്‍ ദൃശ്യം വ്യക്തമാകുന്നില്ല. ജ്വല്ലറിക്ക് അഭിമുഖമായി തൊട്ടുമുന്നിലുള്ള എ ടി എം കേന്ദ്രത്തിലെ ക്യാമറാദൃശ്യവും റോഡിലേക്ക് പൂര്‍ണമായ തോതില്‍ എത്തുന്നില്ല.

ബന്തടുക്കയുടെ സമീപപ്രദേശങ്ങളായ പടുപ്പ്, കുറ്റിക്കോല്‍, കുണ്ടംകുഴി എന്നിവിടങ്ങളിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഇനി നാല് സി സി ടി വി ക്യാമറകള്‍ പരിശോധിക്കാന്‍ ബാക്കിയുണ്ടെന്ന് ആദൂര്‍ സി ഐ സിബിതോമസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കവര്‍ച്ച നടന്ന രാത്രിയിലും പിറ്റേ ദിവസം പുലര്‍ച്ചെയും ബന്തടുക്ക ടൗണിലുണ്ടായിരുന്നവര്‍ അടക്കമുള്ളവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ബന്തടുക്ക ജ്വല്ലറി കവര്‍ച്ചാക്കേസില്‍ സി സി ടി വി ദൃശ്യപരിശോധന തുടരുന്നു; പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയില്ലെന്ന് പോലീസ്

Related News: 

ബന്തടുക്കയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയും കൊള്ളയടിച്ചു



Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL